ബംഗളൂരു: അയോധ്യയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുമ്ബോള്‍ ബംഗളൂരുവില്‍ രാമക്ഷേത്രവും ഹനുമാൻ പ്രതിമയും ഉദ്ഘാടനം ചെയ്ത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.ബംഗളൂരു ബിദറഹള്ളിയില്‍ രാമ-ലക്ഷ്മ- സീതമാർക്കായി ഹിരനഹള്ളി ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് നിർമിച്ച ക്ഷേത്രവും 33 അടിയുള്ള ഹനുമാൻ പ്രതിമയുമാണ് ഭക്തർക്കായി തുറന്നുനല്‍കിയത്.പിന്നീട്, മുഖ്യമന്ത്രി മഹാകുംഭാഭിഷേക ചടങ്ങിലും പങ്കെടുത്തു. ‘രാമക്ഷേത്രവും ഹനുമാൻ പ്രതിമയും ഉദ്ഘാടനം ചെയ്യാനായതില്‍ സന്തോഷം. ഇത് രാഷ്ട്രീയ നേട്ടത്തിനായല്ല. രാജ്യത്തെ എല്ലാ രാമബിംബങ്ങളും ഒരുപോലെയാണ്. രാമനെയും ലക്ഷ്മണനെയും സീതയെയും ബി.ജെ.പി വേർപിരിച്ചു.
അവർ (ബി.ജെ.പി) രാമക്ഷേത്രം നിർമിച്ചു. രാമന് ഒറ്റക്കാവാനാകില്ല. സീതാദേവിയും ലക്ഷ്മണനും ഹനുമാനുമില്ലാതെ രാമൻ പൂർണമാവില്ല- സിദ്ധരാമയ്യ പറഞ്ഞു. താൻ ഒരു നിരീശ്വരവാദിയല്ലെന്നും ദൈവവിശ്വാസിയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അയോധ്യയില്‍ നടന്ന ചടങ്ങ് വെറും നാടകമാണെന്ന് അദ്ദേഹം ആരോപണമുയർത്തി. ‘ഒരാള്‍ അനീതി ചെയ്താല്‍, മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്താല്‍, പിന്നീട് ദൈവത്തെ ആരാധിക്കുന്നതായി അഭിനയിച്ചാല്‍ ദൈവം അത് അംഗീകരിക്കില്ല’- സിദ്ധരാമയ്യ പറഞ്ഞു. മോദിയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. അയോധ്യ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ സിദ്ധരാമയ്യ പിന്തുണച്ചു.
അയോധ്യ ചടങ്ങിനെ ബി.ജെ.പി രാഷ്ട്രീയവത്കരിച്ചതുകൊണ്ടാണ് ചടങ്ങില്‍നിന്ന് തങ്ങള്‍ വിട്ടുനിന്നത്. ബി.ജെ.പിയുടെ മാത്രമല്ല, രാമദേവൻ എല്ലാവരുടെയും ദേവനാണ്. കോണ്‍ഗ്രസ് രാമവിരുദ്ധമാണെന്ന് സ്ഥാപിക്കാനാണ് ബി.ജെ.പി ശ്രമം. ഞങ്ങള്‍ അയോധ്യയിലെ രാമനെതിരല്ല. ഞങ്ങളെല്ലാവരും രാമഭക്തരാണ്. എന്റെ ഗ്രാമത്തില്‍ ഞാൻ രാമക്ഷേത്രം നിർമിച്ചിട്ടുണ്ട്- സിദ്ധരാമയ്യ പറഞ്ഞു.
ഒറ്റ തിരഞ്ഞെടുപ്പിനെ അനുകൂലിച്ച് 81% പേര്;കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രം
ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചുനടത്താനുള്ള നീക്കത്തെ അഭിപ്രായമറിയിച്ചവരില്‍ 81% പേരും അനുകൂലിച്ചതായി കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചു.മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിക്ക് ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ ആശയം സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് 20,972 പ്രതികരണങ്ങള്‍ ലഭിച്ചു.46 രാഷ്ട്രീയ കക്ഷികളില്‍നിന്ന് അഭിപ്രായം തേടിയെങ്കിലും 17 കക്ഷികള്‍ മാത്രമാണു പ്രതികരിച്ചത്. ഇതില്‍ കോണ്‍ഗ്രസ്, തൃണമൂല്‍, ആം ആദ്മി പാർട്ടി, ഇടതു കക്ഷികള്‍ എന്നിവയടക്കം ‘ഇന്ത്യ’ മുന്നണിയിലെ കക്ഷികളെല്ലാം ഒറ്റ തിരഞ്ഞെടുപ്പിന് എതിരാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനം തകിടംമറിക്കാനും സംസ്ഥാന സർക്കാരുകളെ അനാവശ്യമായി പിരിച്ചുവിടാനും നീക്കം വഴിയൊരുക്കുമെന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്.2029 ല്‍ മാത്രമേ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനാകൂ എന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞദിവസം സമിതിയെ അറിയിച്ചിരുന്നു. സമിതിയുടെ അടുത്ത യോഗം 27നു ചേരും.