Home Featured മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചതായി ഫേസ്ബുക്കിന്റെ ഓട്ടോട്രാൻസിലേഷൻ; മെറ്റക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിദ്ധരാമയ്യ

മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചതായി ഫേസ്ബുക്കിന്റെ ഓട്ടോട്രാൻസിലേഷൻ; മെറ്റക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിദ്ധരാമയ്യ

by admin

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചതായി ഫേസ്ബുക്കിന്റെ ഓട്ടോട്രാൻസിലേഷൻ. മെറ്റയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിദ്ധരാമയ്യ.ഓട്ടോ ട്രാൻസിലേഷൻ ഫീച്ചർ കൃത്യമാകുന്നതുവരെ അത് നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി മെറ്റയോട് ആവശ്യപ്പെട്ടു. മെറ്റ പ്ലാറ്റ്ഫോമുകളില്‍ കന്നഡ ഉള്ളടക്കങ്ങളുടെ തെറ്റായ ഓട്ടോ-ട്രാൻസിലേഷൻ വസ്തുതകളെ വളച്ചൊടിക്കുകയും ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.പ്രമുഖ കന്നഡ നടി ബി. സരോജ ദേവിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച്‌ സിദ്ധരാമയ്യ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ ഓട്ടോ ട്രാൻസിലേഷനാണ് പണി പറ്റിച്ചത്.

കന്നഡയില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ ഓട്ടോ ട്രാൻസിലേഷൻ ഫീച്ചർ വഴി തർജ്ജമ ചെയ്തപ്പോള്‍ ‘മരിച്ചത്’ സിദ്ധരാമയ്യയായി മാറി.അനുശോചനം അറിയിച്ചതാകട്ടെ സരോജ ദേവിയും. ഗുരുതരമായ പിഴവ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മെറ്റക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.”മെറ്റ പ്ലാറ്റ്ഫോമുകളില്‍ കന്നഡ ഉള്ളടക്കങ്ങളുടെ തെറ്റായ ഓട്ടോ-ട്രാൻസിലേഷൻ വസ്തുതകളെ വളച്ചൊടിക്കുകയും ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവയാണ്. ഔദ്യോഗിക ആശയവിനിമയത്തില്‍ പോലും ഇങ്ങനെ സംഭവിക്കുന്നത് വളരെ ഗുരുതരമാണ്. ഇത് ഉടനടി തിരുത്തമെന്നാവശ്യപ്പെട്ട് എന്റെ മാധ്യമ ഉപദേഷ്ടവ് ‘മെറ്റ’ക്ക് ഔദ്യോഗികമായി കത്തെഴുതിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. മെറ്റയിലെ തർജ്ജിമകള്‍ പലപ്പോഴും കൃത്യതയില്ലാത്തതാണെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.ടെക് ഭീമന്മാരുടെ ഇത്തരം പിഴവുകള്‍ പൊതുജനങ്ങളുടെ ധാരണയെയും വിശ്വാസത്തെയും ദോഷകരമായി ബാധിക്കും..’.സിദ്ധരാമയ്യ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘മെറ്റ’ക്ക് ഇമെയില്‍ സന്ദേശം അയച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഓട്ടോ ട്രാൻസിലേഷൻ ഫീച്ചർ കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വരെ കന്നഡ-ഓട്ടോ ട്രൻസിലേഷൻ താല്‍ക്കാലികമായി നിർത്തിവെക്കാനും ‘മെറ്റ’യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കന്നഡയില്‍ നിന്ന് ഇംഗ്ലീഷിലേക്കുള്ള വിവർത്തനം പലപ്പോഴും കൃത്യതയില്ലാത്തതും ചില സന്ദർഭങ്ങളില്‍ വളരെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കെ വി പ്രഭാകർ പറഞ്ഞു.വിവർത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കന്നഡ ഭാഷാ വിദഗ്ധരുമായും പ്രൊഫഷണലുകളുമായും സഹകരിക്കാനും ടെക് കമ്ബനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം,സംഭവത്തില്‍ മെറ്റ ക്ഷമാപണം നടത്തിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ കന്നഡ വിവർത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതുവരെ ഓട്ടോ ട്രാൻസിലേഷൻ നിർത്തിവയ്ക്കുമോ എന്നതിനെക്കുറിച്ച്‌ മെറ്റ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

You may also like

error: Content is protected !!
Join Our WhatsApp Group