ബെംഗളൂരു: തിങ്കളാഴ്ചമുതൽ സംസ്ഥാനത്തെ മഴ ബാധിതജില്ലകളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശനം നടത്തും. ഉത്തരകന്നഡ, ഉഡുപ്പി, ചിക്കമഗളൂരു, കുടക് ജില്ലകളിലെ വിവിധയിടങ്ങളിൽ മുഖ്യമന്ത്രിയെത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഡെപ്യൂട്ടി കമ്മിഷണർമാരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.
ഏതാനുംദിവസങ്ങളായി ശക്തമായമഴ ലഭിക്കുന്നപ്രദേശമാണ് ഉത്തരകന്നഡ, ഉഡുപ്പി, ചിക്കമഗളൂരു, കുടക് ജില്ലകൾ. ഈ ജില്ലകളിൽ ഹെക്ടർക്കണക്കിന് കൃഷിയാണ് കനത്തമഴയിൽ നശിച്ചത്. ഇതോടൊപ്പം ഒട്ടേറെ പാലങ്ങളും റോഡുകളും തകർന്നു. കൃഷിനശിച്ചവർക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.
നേരത്തേ മഴയെത്തുടർന്ന് നശിച്ച പാലങ്ങളും റോഡുകളും പുനർനിർമിക്കാൻ അടിയന്തരമായി തുക അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. സന്ദർശനത്തിന് പിന്നാലെ മഴ ബാധിതപ്രദേശങ്ങൾക്ക് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട്.
റീല്‍സെടുക്കാനായി ഐഫോണ്‍ വാങ്ങാന്‍ കുഞ്ഞിനെ വിറ്റു
കൊല്‍ക്കത്ത : ഐഫോണ്‍ വാങ്ങാനായി ദമ്ബതികള്‍ എട്ടു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. റീല്‍സെടുക്കാനായി ഐഫോണ്‍ വാങ്ങാന്‍ ദമ്ബതികള്‍ പദ്ധതിയിടുകയായിരുന്നു. പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞിനെ തന്നെ വില്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ മാതാവ് സതിയെ പശ്ചിമ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് ജയദേവ് ഘോഷ് ഒളിവിലാണ്. റഹ്റ സ്വദേശിയായ പ്രിയങ്ക ഘോഷാണ് കുഞ്ഞിനെ വാങ്ങിയത്. കുട്ടിയെ രക്ഷിച്ച പൊലീസ് പ്രിയങ്കയെയും അറസ്റ്റ് ചെയ്തു.
പശ്ചിമബംഗാളിലെ വിവിധ ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് റീല്‍സാക്കി പോസ്റ്റ് ചെയ്യാനായിരുന്നു ദമ്ബതികള്‍ തീരുമാനിച്ചിരുന്നത്. പാനിഹാത്തി ഗാന്ധിനഗര്‍ പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്.
ശനിയാഴ്ച ദമ്ബതികളുടെ കുഞ്ഞിനെ കാണാതാവുകയും സതിയുടെ കൈവശം വിലകൂടിയ സ്മാര്‍ട്ഫോണ്‍ കാണുകയും ചെയ്തതോടെ അയല്‍വാസികള്‍ക്ക് സംശയമായിരുന്നു. ഏഴു വയസുള്ള മകളും ദമ്ബതികള്‍ക്കുണ്ട്. ആണ്‍കുട്ടിയെ വിറ്റതിന് ജയദേവ് പെണ്‍കുട്ടിയെയും വില്ക്കാൻ ശ്രമിച്ചു. ഇത് മനസ്സിലാക്കിയ അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.