ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച ബസ് കണ്ടക്ടറാകും. ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതിയുടെ ഉദ്ഘാടനത്തിന്‍റെ ഭാഗമായാണ് സിദ്ധരാമയ്യ ഒരു ദിവസത്തേക്ക് കണ്ടക്ടറാകുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളിലൊന്നാണ് പദ്ധതി. തലസ്ഥാനത്ത് പദ്ധതിയുടെ തുടക്കം കുറിക്കുന്നതിനായി മുഖ്യമന്ത്രി ബിഎംടിസി ബസില്‍ യാത്ര ചെയ്യുകയും സ്ത്രീകള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുകയും ചെയ്യുമെന്നും മന്ത്രിമാരും നിയമസഭാംഗങ്ങളും അതത് ജില്ലകളിലെയും നിയോജക മണ്ഡലങ്ങളിലെയും സര്‍വീസുകള്‍ ഒരേസമയം ഫ്ലാഗ് ഓഫ് ചെയ്യുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ജാതിക്കും മതത്തിനും വര്‍ഗത്തിനും അതീതമായി ശക്തി പദ്ധതി എല്ലാ അര്‍ഹരായ ഗുണഭോക്താക്കളിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കാൻ നിയമസഭാംഗങ്ങള്‍ക്കൊപ്പം ജില്ലാ ചുമതലയുള്ള മന്ത്രിമാരോടും സിദ്ധരാമയ്യ നിര്‍ദ്ദേശിച്ചു. ബസ് യാത്രക്കിടെ മുഖ്യമന്ത്രി യാത്രക്കാരുമായി സംവദിക്കും.
മലയാളിതാരം ശ്രീശങ്കറിന് ചരിത്രനേട്ടം, ഡയമണ്ട് ലീഗ് ലോങ്ജംപില്‍ വെങ്കലം
പാരീസ് ഡയമണ്ട് ലീഗ് ലോങ് ജംപില്‍ ചരിത്രനേട്ടം കുറിച്ച് മലയാളി താരം എം. ശ്രീശങ്കര്‍. 8.09 മീറ്റര്‍ ചാടി മൂന്നാമത്തെ ശ്രമത്തിലാണ് ശ്രീശങ്കര്‍ വെങ്കലം മെഡല്‍ നേടിയത്.
ഡയമണ്ട് ലീഗില്‍ ജംപ് ഇനങ്ങളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ശ്രീശങ്കര്‍. വികാസ് ഗൗഡയും നീരജ് ചോപ്രയും ഡയമണ്ട് ലീഗ് ത്രോ ഇനത്തില്‍ മുമ്ബ് മെഡല്‍ നേടിയിരുന്നു. ഡയമണ്ട് ലീഗില്‍ ശ്രീശങ്കര്‍ മത്സരിക്കുന്നത് രണ്ടാം തവണയാണ്.
മൂന്നാം ശ്രമത്തിന് ശേഷം ശ്രീശങ്കര്‍ ആയിരുന്നു ഒന്നാം സ്ഥാനത്ത്. നിലവിലെ ഒളിമ്ബിക് ജേതാവായ ഗ്രീക്ക് താരവും ലോക അത്ലറ്റിക്സ് ചാമ്ബ്യൻഷിപ്പില്‍ മെഡല്‍ നേടിയ സ്വിസ് താരവും ശ്രീശങ്കറെ മറികടന്ന് മുമ്ബിലെത്തി.
ലോക് ചാമ്ബ്യൻഷിപ്പില്‍ അഞ്ജു ബേബി ജോര്‍ജ് മെഡല്‍ നേടിയ ശേഷം രാജ്യാന്തര മത്സരത്തില്‍ നേട്ടം കൈവരിക്കുന്ന മലയാളിയാണ് ശ്രീശങ്കര്‍. ഏഷ്യൻ ഗെയിംസിനുള്ള തയാറെടുപ്പിലായ ശ്രീശങ്കര്‍, ഇന്‍റര്‍ സ്റ്റേറ്റ് മീറ്റിനായി ഉടൻ ഇന്ത്യയില്‍ തിരിച്ചെത്തും.
2022ല്‍ മൊണാക്കോയില്‍ 7.94 മീറ്റര്‍ ചാടി ആറാം സ്ഥാനത്തെത്തിയാണ് ശ്രീശങ്കര്‍ ഡയമണ്ട് ലീഗില്‍ അരങ്ങേറ്റം കുറിച്ചത്. 2022ല്‍ യു.കെയിലെ ബര്‍മിങ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. യു.എസിലെ യൂജിനില്‍ നടന്ന ലോക ചാമ്ബ്യൻഷിപ്പില്‍ ശ്രീശങ്കര്‍ ഏഴാം സ്ഥാനത്തെത്തിയിരുന്നു.