ബംഗലൂരു: തന്റെ യാത്രയ്ക്ക് വേണ്ടി ജനങ്ങളെ വലയ്ക്കരുതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ‘സീറോ ട്രാഫിക്ക്’ പ്രോട്ടോക്കോള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. ബംഗളുരു സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് സിദ്ധരാമയ്യ ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ജനങ്ങള്‍ നേരിടുന്ന യാത്രാദുരിതം നേരില്‍ക്കണ്ടതിനെ തുടര്‍ന്നാണ് നടപടി.
സിദ്ധരാമയ്യ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. വിഐപി വാഹനങ്ങള്‍ക്ക് പോകുന്നതിനായി മറ്റു വാഹനങ്ങളെല്ലാം തടഞ്ഞ് വഴി ഒരുക്കുന്നതാണ് സീറോ ട്രാഫിക്ക്. ഗവര്‍ണര്‍, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വിഐപികള്‍ തുടങ്ങിയവര്‍ യാത്രചെയ്യുമ്ബോഴാണ് സീറോ ട്രാഫിക്ക് നടപ്പാക്കിയിരുന്നത്. മുന്‍മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സീറോ ട്രാഫിക്ക് വേണ്ടെന്ന് വച്ചിരുന്നു. സിഗ്നലുകള്‍ ഒഴിവാക്കിയായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്.
‘135 സീറ്റില്‍ തൃപ്തനല്ല; കോണ്‍ഗ്രസ് ഇനിയും കഠിനാധ്വാനം ചെയ്യണം, ലക്ഷ്യം ലോക്സഭ തെരഞ്ഞെടുപ്പ്’: ഡികെ ശിവകുമാര്‍
ബംഗളൂരു: കര്‍ണാടകയിലെ വിജയത്തില്‍ സംതൃപ്തനല്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാര്‍.
കോണ്‍ഗ്രസ് 135 സീറ്റുകള്‍ നേടി വലിയ ഭൂരിപക്ഷത്തോടെയാണ് കര്‍ണാടകയില്‍ വിജയിച്ചത്. എന്നാല്‍ ഈ വിജയത്തില്‍ സന്തോഷവാനല്ലെന്നും ഇനി വരുന്ന ലോക്സഭ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മദിനത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കൊപ്പം പ്രണാമം അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ 135 സീറ്റുകളില്‍ ഞാന്‍ തൃപ്തനല്ല. നമ്മുടെ ലക്ഷ്യം ലോക്സഭ തെരഞ്ഞെടുപ്പാണ്. ഇനി മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തണം. അതിനായി കഠിനാധ്വാനം ചെയ്യണം. ഈ ഒരു ജയം നമ്മളെ മടിയന്മാരാക്കരുത്’. ഡികെ ശിലകുമാര്‍ പറഞ്ഞു.
‘ബിജെപിയിലെ ആര്‍ക്കും ഭീകരവാദത്തെ തുടര്‍ന്ന് ജീവന് നഷ്ടമായിട്ടില്ല. എന്നിട്ടും അവര്‍ കോണ്‍ഗ്രസ് ഭീകരവാദത്തെ പിന്തുണയ്ക്കുന്നതായി ആരോപിക്കുന്നു. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജീവന് നഷ്ടമായത് ഭീകരവാദം കാരണമാണ്.’ സിദ്ധരാമയ്യ പറഞ്ഞു.