ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഏഴുവര്‍ഷം കൊണ്ട് ഇന്ത്യയെ 70 വര്‍ഷം മോദി പിന്നിലെത്തിച്ചെന്ന് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. 2014 മുതലുള്ള കണക്കുകള്‍ ചൂണ്ടിക്കാണിച്ച് മോദിയുടേത് ദുരന്തങ്ങളാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
” 70 വര്‍ഷം കൊണ്ട് നമ്മള് ചോരയും വിയര്‍പ്പും കൊണ്ട് പടുത്തുയര്‍ത്തിയത് മോദി സര്‍ക്കാര്‍ വിറ്റഴിച്ചു. നുണകളുടെ ഫാക്ടറി മാത്രമാണ് രാജ്യത്ത് ഇപ്പോള്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നത്.
കര്‍ഷക വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നയങ്ങള്‍, തൊഴിലില്ലായ്മ, പൊതുസ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കണം, പണപ്പെരുപ്പം അടക്കമുള്ളവ ഏഴുവര്‍ഷം കൊണ്ടുള്ള ദുരന്തങ്ങളില്‍ ചെറുതാണ്” -സിദ്ധരാമയ്യ പറഞ്ഞു.
”70 വര്‍ഷം കൊണ്ട് നമ്മള് ചോരയും വിയര്‍പ്പും കൊണ്ട് പടുത്തുയര്‍ത്തിയത് മോദി സര്‍ക്കാര്‍ വിറ്റഴിച്ചു. നുണകളുടെ ഫാക്ടറി മാത്രമാണ് രാജ്യത്ത് ഇപ്പോള്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നത്. സാധാരണ ജനങ്ങള്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഓടിക്കൊണ്ടിരിക്കുേമ്ബാള് ഗുജറാത്തിലെ വ്യാപാരികള്‍ സമ്ബത്ത് ഉയര്‍ത്തുകയാണ്”-സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
- ബംഗളൂരുവില്‍ കോവിഡിനെ തുരത്താന്‍ വിമാനമുപയോഗിച്ച് അണുനശീകരണം; വിവാദമായതോടെ നിര്‍ത്തിവെച്ചു
- കേരളം: ചെക്ക് പോസ്റ്റുകളിൽ ക്യു നിൽക്കേണ്ടതില്ല, പാസ്സ് സംവിധാനം ഓൺലൈൻ ആക്കുന്നു
- വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി അതിർത്തി കടക്കാൻ ശ്രമം;കേരള-കർണാടക അതിർത്തിയിൽ 3 മലയാളികളെ അറസ്റ്റു ചെയ്തു
- കർണാടകയിൽ ജൂൺ 7ന് ശേഷം ലോക്ഡൗൺ ഉണ്ടാകുമോ? പ്രതികരണവുമായി മുഖ്യമന്ത്രി യെദ്യൂരപ്പ