ബെംഗളൂരു: കെങ്കേരി തടാകത്തില്‍ വെള്ളമെടുക്കാൻ പോയ പതിമൂന്നുകാരനും പതിനൊന്നുകാരിയായ സഹോദരിയും മുങ്ങിമരിച്ചു.തിങ്കളാഴ്ച രാത്രിയാണ് അപകടം. ശ്രീനിവാസനും സഹോദരി ലക്ഷ്മിയുമാണ് മരണപ്പെട്ടത്. ഇരുവരെയും കാണാതായി, മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച കുട്ടികളുടെ മൃതദേഹം പുറത്തെടുത്തു
ബെംഗളൂരുവില്‍ തകര്‍ന്ന കെട്ടിടം നിര്‍മിച്ചത് അനധികൃതമായി, കര്‍ശന നടപടി എടുക്കാൻ ഡി.കെ.ശിവകുമാര്‍
ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയില്‍ നിർമാണത്തില്‍ ഇരിക്കെ തകർന്നുവീണ കെട്ടിടത്തിന്റെ നിർമാണം എല്ലാ നിയമങ്ങളും ലംഘിച്ചെന്ന് റിപ്പോർട്ടുകള്‍.അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ നിയമം ലഘിച്ചവർക്കെതിരെ കർശന നടപടിയെടുക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ നിർദേശിച്ചു. അപകടസ്ഥലം സന്ദർശിച്ച ശേഷമാണ് അദ്ദേഹം നടപടിക്ക് ഉത്തരവിട്ടത്.അനധികൃതമായാണ് കെട്ടിട നിർമാണം നടക്കുന്നത്. യാതൊരു അനുമതിയും ഇതിന് നല്‍കിയിട്ടില്ല.
ഈ കെട്ടിടത്തിന്റെ ഉടമയ്ക്കും കരാറുകാരനുമെതിരെ കർശന നടപടിയെടുക്കും. ഇവിടെ മാത്രമല്ല ബെംഗളൂരുവില്‍ എല്ലായിടത്തും നടക്കുന്ന സർവ്വ അനധികൃത നിർമാണ പ്രവർത്തനങ്ങളും കണ്ടെത്തി തടയും. ഈ കെട്ടിടവുമായി ബന്ധപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഡി.കെ. ശിവകുമാർ അറിയിച്ചു.എനിക്ക് ലഭിച്ച വിവരം അനുസരിച്ച് 21 തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. അഞ്ചുപേരുടെ മൃതദേഹം ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 13 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷിച്ചു.
ഹർമാൻ, ത്രിപാല്‍, മോഹദ് സാഹില്‍, സത്യ രാജു, ശങ്കർ എന്നിവരാണ് മരിച്ചതെന്നും ഡി.കെ.ശിവകുമാർ അറിയിച്ചു. സാധാരണ 26 പേരാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്നാണ് റിപ്പോർട്ട്.മാനദണ്ഡങ്ങള്‍ ലംഘിച്ച് കെട്ടിടം നിർമാണം നടത്തുന്നതിന് താക്കീത് നല്‍കി മൂന്ന് തവണ നിർമാതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ കർശന നടപടിയെടുക്കേണ്ടതായിരുന്നു. ഇത് ഞങ്ങള്‍ക്ക് വലിയ പാഠമാണെന്ന് ബ്രഹത് ബെംഗളൂരു മഹാനഗർ പള്ളികെ ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് പറഞ്ഞു.
കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ദുരന്ത നിവാരണ സേനകള്‍ രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടത്തുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെ തുടർന്നാണ് കെട്ടിടം തകർന്നത്. പ്രദേശത്ത് മുഴുവൻ വെള്ളക്കെട്ടും മണ്ണൊലിപ്പുമുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി ബെംഗളൂരുവില്‍ ശക്തമായ മഴ തുടരുകയാണ്. പല റെസിഡൻഷ്യല്‍ മേഖലകളിലും മുട്ടിന് മുകളില്‍ വെള്ളമുള്ളതായാണ് പറയുന്നത്. ഒറ്റപ്പെട്ടുപോയ മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ടീമുകളേയും സംസ്ഥാന ദുരന്ത നിവാരണ സേനയേയും വിന്യസിച്ചിട്ടുണ്ട്.