മൈസൂരു : മൈസൂരുവിനടുത്തുള്ള പ്രധാന മത സാംസ്കാരിക കേന്ദ്രമായ സുത്തൂർ മഠത്തെയും ഇതിനോടനുബന്ധിച്ചുള്ള ശുകവനത്തെയും (തത്തമ്മ പാർക്ക്) സംസ്ഥാനസർക്കാർ ടൂറിസംകേന്ദ്രമായി പ്രഖ്യാപിച്ചു.മൈസൂരു-ഊട്ടി റോഡിൽ സ്ഥിതിചെയ്യുന്ന ശുകവനത്തിൽ 450-ലധികം വ്യത്യസ്ത ഇനങ്ങളിലുള്ള 2000 തത്തകളാണുള്ളത്. ലോകത്തിലെത്തന്നെ വിവിധപ്രദേശങ്ങളിലെ തത്തകളാണ് ഇവിടെയുള്ളത്. നിലവിൽ സഞ്ചാരികൾക്ക് പ്രവേശനം തീർത്തും സൗജന്യമാണ്.
മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിനിധാനംചെയ്യുന്ന വരുണ മണ്ഡലത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്. ഇവിടെ പക്ഷികളെ കാണാൻ നിലവിൽ കേരളത്തിൽനിന്നുള്ള ഒട്ടേറെ സഞ്ചാരികളാണ് അവധിക്കാലത്തടക്കം എത്തുന്നത്. സുത്തൂർമഠവും ശുകവനവും സുത്തൂർ ശ്രീക്ഷേത്രവും സ്ഥിതിചെയ്യുന്നത് കപില നദിക്കരയിലാണ്. ഇവിടെ വർഷംമുഴുവനും ഭക്തരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്.Mപുതിയ ടൂറിസംകേന്ദ്രമായി പ്രഖ്യാപിക്കുന്നതോടെ കൂടുതൽ ഗ്രാന്റു്റുകൾ ലഭിക്കുകയും ഇത് ശുകവനത്തിൽ കൂടുതൽ വികസനപ്രവർത്തനങ്ങൾ നടത്താൻ സഹായിക്കുകയുംചെയ്യും.
മൈസൂരു ജില്ലയിൽ ഇപ്പോൾ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 13 വിനോദസഞ്ചാരകേന്ദ്രങ്ങളായി. കൂടുതൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉൾപ്പെടുത്തുന്നത് ടൂറിസംപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വകുപ്പിന് കൂടുതൽ ഗ്രാൻ്റുകൾ ലഭിക്കാൻ സഹായിക്കുമെന്ന് ടൂറിസം കമ്മിഷണർ കെ.വി. രാജേന്ദ്ര പറഞ്ഞു.
അമ്മ അറിയാതെ എടുത്തതാവും’; ഫസ്റ്റ് ക്ലാസ് എസി കോച്ചില്‍ യാത്രക്ക് ശേഷം ബാഗിലാക്കിയത് പുതപ്പും ടവലും; മോഷണം പിടിച്ചപ്പോള്‍ തലയൂരാൻ ശ്രമം
ഫസ്റ്റ് ക്ലാസ് എസി കോച്ചിലെ യാത്ര കൂടുതല്‍ സുഖകരമാക്കാൻ റെയില്‍വെ നല്‍കിയ ബെഡ്ഷീറ്റുകളും ടവലുകളും യാത്രക്കാരായ കുടുംബം മോഷ്ടിച്ചെന്ന് ആരോപണം.ദില്ലി-ഒഡീഷ പുരുഷോത്തം എക്സ്പ്രസിലാണ് സംഭവം. ഒരു കോച്ച് അസിസ്റ്റൻ്റ് ഇവരെ കൈയ്യോടെ പിടികൂടുന്നതും ബാഗില്‍ നിന്ന് കിടക്കവിരിയും ടവലുകളും പുറത്തേക്കെടുക്കുന്നതും ഇവർ തമ്മിലുള്ള സംഭാഷണങ്ങളും ദേബബ്രത സാഹു എന്ന എക്സ് ഹാൻഡില്‍ വഴി പുറത്തുവന്നു. റെയില്‍വെ ഉയർന്ന നിരക്ക് ഈടാക്കുന്ന എസി കോച്ചിലെ യാത്രക്കാർക്ക് മാത്രമാണ് വിരിയും ടവലുകളും നല്‍കാറുള്ളതെന്നതിനാല്‍.
ഇതില്‍ തന്നെ ഏറ്റവും ഉയർന്ന നിരക്ക് ഒരു ട്രെയിനില്‍ ഈടാക്കുന്നത് ഫസ്റ്റ് ക്ലാസ് എസി കോച്ചില്‍ യാത്ര ചെയ്യാനാണ്.ദില്ലി-ഒഡീഷ പുരുഷോത്തം എക്സ്പ്രസിലാണ് ഈ സംഭവം നടന്നത്. ലഗേജില്‍ നിന്ന് പുറത്തെടുത്ത സാധനങ്ങള്‍ വീഡിയോയില്‍ കാണാം. ട്രെയിനിലെ അറ്റൻഡർ ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട്: “സർ, നോക്കൂ, എല്ലാ ബാഗുകളില്‍ നിന്നും ബെഡ്ഷീറ്റുകളും പുതപ്പുകളും പുറത്തുവരുന്നു. ടവലുകള്‍, ബെഡ്ഷീറ്റുകള്‍, ആകെ നാല് സെറ്റുകള്‍. ഒന്നുകില്‍ ഇതെല്ലാം തിരികെ നല്‍കുക. അല്ലെങ്കില്‍ 780 രൂപ നല്‍കുക,” അദ്ദേഹം ഒഡിയ ഭാഷയില്‍ പറയുന്നു.
തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് ഏറ്റുപറഞ്ഞ യാത്രക്കാരൻ , അമ്മ അറിയാതെ ഇവ ബാഗില്‍ എടുത്ത് വച്ചതാണെന്ന് വിശദീകരിക്കുന്നു. എന്നാല്‍ ജീവനക്കാർ ഇത് വിശ്വസിക്കുന്നില്ല. ഫസ്റ്റ് ക്ലാസ് എസിയില്‍ യാത്ര ചെയ്യുന്ന നിങ്ങളെന്തിനാണ് ഇത് മോഷ്ടിക്കുന്നതെന്നാണ് മറുചോദ്യം. പിന്നീട് ടിടിഇയും വിഷയത്തില്‍ ഇടപെടുന്നു. എടുത്ത ബെഡ് ഷീറ്റുകള്‍ക്കും ടവലുകള്‍ക്കും പണം നല്‍കണമെന്ന് പറഞ്ഞ അദ്ദേഹം ഇല്ലെങ്കില്‍ താൻ പരാതി കൊടുക്കുമെന്നും പൊലീസ് വരുമെന്നും കേസെടുക്കുമെന്നും യാത്രക്കാരോട് പറയുന്നു. ഇതിന് ശേഷം എടുത്ത ബെഡ്ഷീറ്റുകളുടെ എണ്ണത്തെ ചൊല്ലി ട്രെയിൻ ജീവനക്കാരും യാത്രക്കാരും തമ്മില്‍ തർക്കമുണ്ടാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.