Home Featured ‘കെ ജി എഫ് ‘ സിനിമ കാണുന്നതിനിടയിൽ തിയേറ്ററിൽ വെടിവെപ്പ് ;യാഷ് ആരാധകന് പരിക്കേറ്റു

‘കെ ജി എഫ് ‘ സിനിമ കാണുന്നതിനിടയിൽ തിയേറ്ററിൽ വെടിവെപ്പ് ;യാഷ് ആരാധകന് പരിക്കേറ്റു

ഹാവേരി: കെജിഎഫ്: ചാപ്റ്റർ 2′ പ്രദർശനത്തിനിടെ സിനിമാ തിയേറ്ററിൽ വെടിവെപ്പ്. അജ്ഞാതർ രണ്ടുതവണ വെടിയുതിർത്തതിനെ തുടർന്ന് നടൻ യാഷിന്റെ ആരാധകന് പരിക്കേറ്റു. മുഗളി ഗ്രാമത്തിലെ വസന്തകുമാർ ശിവപൂറിനാണ് പരിക്കേറ്റത്. ഇയാളെ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.

സുഹൃത്തുക്കളോടൊപ്പം സിനിമ കണ്ടുകൊണ്ടിരുന്ന വസന്തകുമാർ മുൻ സീറ്റിൽ കാലുകൾ എടുത്ത് വെച്ചപ്പോൾ ആ സീറ്റിലെ വ്യക്തി വഴക്കിടുക്കുകയും തുടർന്ന് തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഏതാനും മിനിറ്റുകൾക്ക് ശേഷം ഇയാൾ പിളുമായി മടങ്ങിയെത്തുകയും വസന്തകുമാറിന് നേരെ വെടിയുതിർക്കുകയുമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group