കർണാടകയിലെ സർക്കാർ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ പോലും സ്റ്റോക്കില്ലാതെ പാവപ്പെട്ട രോഗികള്‍ വലയുന്നതായി ആക്ഷേപം.ശ്വാസകോശം, കുടല്‍, വിളർച്ച, ന്യുമോണിയ, ആസ്ത്മ, പ്രമേഹം, രക്തസമ്മർദം, ഹൃദയാഘാതം, കണ്ണിലെ അണുബാധ തുടങ്ങി നിരവധി ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ തീരെയില്ല. കാലാവസ്ഥ വ്യതിയാന അസുഖങ്ങള്‍ക്ക് അവശ്യം വേണ്ട പാരസെറ്റമോള്‍, ആല്‍ബുമിൻ, ആംപിസിലിൻ, ലെവോതൈറോക്‌സിൻ, വില്‍ഡാഗ്ലിപ്റ്റണ്‍, പാരാസിറ്റ, ന്യൂസ്റ്റോജെമിൻ, സബ്‌ലോട്ടോമല്‍, അസ്‌റ്റോപിൻ തുടങ്ങി വിവിധ ഗുളികകള്‍ക്കും കടുത്ത ക്ഷാമമാണ്.
250ലധികം മരുന്നുകള്‍ സ്റ്റോക്കില്ലെന്നാണ് റിപ്പോർട്ട്. കർണാടക സ്റ്റേറ്റ് മെഡിക്കല്‍ സപ്ലൈസ് കോർപറേഷനില്‍ മരുന്നുകളുടെ സ്റ്റോക്ക് പൂർണമായി തീർന്നു. ടെൻഡർ നടപടികള്‍ വൈകുന്നതാണ് മരുന്നുക്ഷാമത്തിന് പ്രധാന കാരണമായി പറയുന്നത്. ജീവൻരക്ഷാ മരുന്നുകളുടെ വിതരണവും നിലച്ചു. പാവപ്പെട്ട രോഗികള്‍ വലിയ വില കൊടുത്ത് സ്വകാര്യ ആശുപത്രികളിലേക്ക് പോകേണ്ട നിർബന്ധിത സാഹചര്യമാണുള്ളത്.
യുദ്ധത്തെ പേടിച്ച് നാട് വിട്ടു: നീണ്ട 40 വര്‍ഷം കാട്ടില്‍ കഴിഞ്ഞ ഒരു അച്ഛനും മകനും
ടാര്‍സന്‍ മൂവ്മെന്റിനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ. നാലുകാലില്‍ നടക്കുക, മരത്തില്‍ കയറുക, ചിംപാന്‍സികളുടെയും ഗൊറില്ലകളുടെയും സംസാരവും ചലനവുമൊക്കെ അനുകരിക്കുക തുടങ്ങിയവയൊക്കെയാണ് ഈ ചലഞ്ചിന്റെ പ്രത്യേകതകള്‍.എന്നാല്‍ നീണ്ട 40 വര്‍ഷം കാട്ടില്‍ താമസിച്ച ഒരു ടാര്‍സനെപറ്റി നിങ്ങള്‍ക്കറിയാമോ. അത് മറ്റാരുമല്ല വിയ്റ്റ്നാംകാരനായ ഹൊവാന്‍ ലാങ്ങാണ്. ലാങ്ങിന്റെ ജീവിതത്തില്‍ നിര്‍ണായകമായത് ലോകമെങ്ങും പ്രശസ്തമായ വിയറ്റ്നാം യുദ്ധമാണ് .
ലാങ്ങിന് യുദ്ധത്തിന്റെ സമയത്ത് വെറും നാല് വയസായിരുന്നു പ്രായം. അച്ഛനായ ഹോ വാന്‍ താങ്ങിനൊപ്പം വിയറ്റ്നാമിലെ ഒരു ഗ്രാമത്തില്‍ കഴിയുകയായിരുന്നു. യുദ്ധത്തിന് ശേഷം അവിടെ പോര്‍മുഖമായി. താങ് അവട്ടെ ഒരു വിയറ്റനാമിസ് സൈനികനായിരുന്നു. ബോംബാക്രമണത്തില്‍ ഭാര്യയും രണ്ട് കുട്ടികളും മരണപ്പെട്ടു. ലാങ്ങ് മാത്രമാണ് ശേഷിച്ചത്. ഒടുവില്‍ മകനായ ലാങ്ങിനെയുമായി അച്ഛന്‍ വിയറ്റ്നാമിലെ കാട്ടിലേക്ക് ഓടി. അവിടെ എത്തിയ അച്ഛനും മകനും പുതിയ ജീവിതം ആരംഭിച്ചു. എലികളെയും തവളകളെയും പക്ഷികളെയും വേട്ടയാടി. കാട്ടുപഴങ്ങളും കിഴങ്ങും പറിച്ചുതിന്നു.കാട്ടരുവിയിലെ വെള്ളം കുടിച്ചു.
കാലം കഴിഞ്ഞപ്പോള്‍ വിയറ്റ്നാം യുദ്ധം അവസാനിച്ചു . യുഎസ് അവിടെനിന്നും മടങ്ങി. എന്നിട്ടും അവര്‍ രണ്ട് പേരും കാട്ടില്‍ തന്നെ കഴിഞ്ഞു. കാരണം അവരുടെ വിശ്വാസം യുദ്ധം ഇപ്പോഴും തുടരുന്നുവെന്നായിരുന്നും. 2013ല്‍ അവിടെ എത്തിയ വിനോദസഞ്ചാരികല്‍ ഇവരെ കണ്ടെത്തി നാട്ടിലെത്തിച്ചു. അവിടെയെത്തിയ ശേഷം നാട്ടിലെ ഭക്ഷണവും ഫാസ്റ്റ് ഫുഡുമായിരുന്നു ലാങ്ങിന് പ്രിയം. മദ്യവും സിഗരറ്റും ഉപയോഗിച്ചിരുന്നു. പിന്നിട് ലാങ്ങിന് കാന്‍സര്‍ ബാധിച്ച മരണപ്പെട്ടു.