Home Featured സ്‌കൂളില്‍ വെടിവെയ്പ്പ്, പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍, ലഹരിക്കടിമയെന്ന് വിവരം

സ്‌കൂളില്‍ വെടിവെയ്പ്പ്, പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍, ലഹരിക്കടിമയെന്ന് വിവരം

by admin

തൃശ്ശൂര്‍: തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പൂര്‍വ്വ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. ശേഷം ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവച്ചു. മുകളിലേക്കാണ് വെടിവെച്ചത്. അതുകൊണ്ടു തന്നെ ആളപായമില്ല.വെടിവെച്ച ശേഷം സ്‌കൂളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസ് കൈമാറി. സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് മുളയം സ്വദേശി ജഗനെ കസ്റ്റഡിയില്‍ എടുത്തു. ജഗന്‍ ലഹരിക്കടിമയാണെന്നാണ് വിവരം. പ്രതിയെ പ്രകോപിപ്പിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

You may also like

error: Content is protected !!
Join Our WhatsApp Group