Home Featured ഞാൻ ഒരു പെണ്ണായിരുന്നുവെങ്കില്‍ കമല്‍ഹാസനെ കല്യാണം കഴിക്കുമായിരുന്നു’; കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍

ഞാൻ ഒരു പെണ്ണായിരുന്നുവെങ്കില്‍ കമല്‍ഹാസനെ കല്യാണം കഴിക്കുമായിരുന്നു’; കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍

by admin

ജയിലർ എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴ് സിനിമ പ്രേമികളുടെ മനസില്‍ ഇടം നേടിയ താരമാണ് കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ.ചിത്രത്തിലെ താരത്തിന്‍റെ ക്യമിയോ റോളിൻ ഒരുപാട് പ്രശംസ ലഭിച്ചിരുന്നു. കുറച്ച്‌ നാള്‍ മുന്നെ ക്യാൻസറിന് പിടിപ്പെട്ട അദ്ദേഹം ചികിത്സക്ക് ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. 45 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് നിലവില്‍ അദ്ദേഹം അഭിനയിക്കുന്നത്.ഓഗസ്റ്റ് 15ന് ഇറങ്ങുന്ന 45ന്‍റെ തമിഴ് പതിപ്പ് ടീസർ റിലീസിനായി താരം ചെന്നൈയിലെത്തിയിരുന്നു.

ടീസർ റിലീസ് പരിപാടിക്കിടെ കോളിവുഡിന്‍റെ പ്രിയനടൻ ഉലകനായകൻ കമല്‍ ഹാസനെ കുറിച്ച്‌ പുകഴ്ത്തി പറഞ്ഞിരുന്നു. താനൊരു പെണ്ണായിരുന്നുവെങ്കില്‍ കമല്‍ ഹാസനെ കല്യാണം കഴിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. കമല്‍ ഹാസൻ കെട്ടപിടിച്ചതിന് ശേഷം മൂന്ന് ദിവസത്തോളം കുളിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.ഞാനൊരു പെണ്ണ് ആയിരുന്നേല്‍ കമല്‍ ഹാസനെ കല്യാണം കഴിച്ചേനെ. സാറിനോട് ഒന്ന് പിടിച്ചോട്ടെ എന്ന് ചോദിച്ചു, അതിന് ശേഷം മൂന്നു ദിവസം ഞാൻ കുളിച്ചില്ല.

അദ്ദേഹത്തിന്‍റെ ആ എനർജി എന്നെ വിട്ടുപോകാതിരിക്കാനായിരുന്നു അത്,’ ശിവരാജ് കുമാർ പറഞ്ഞു.’ഞാൻ കമല്‍ഹാസൻ സാറിന്റെ വലിയ ആരാധകനാണ്, അദ്ദേഹത്തിന്റെ സിനിമകള്‍ റിലീസ് ചെയ്യുമ്ബോള്‍ തന്നെ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ സിനിമകളുടെ ആദ്യ പ്രദർശനത്തില്‍ എപ്പോഴും ആദ്യം പങ്കെടുക്കുന്നത് ഞാനായിരിക്കും. അദ്ദേഹത്തിന്റെ ഊർജ്ജവും സ്വാധീനവും എന്നെ ആഴത്തില്‍ പ്രചോദിപ്പിക്കുന്നു,’ ശിവരാജ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group