Home Featured ശിവമോഗ്ഗയിൽ രണ്ട് യുവാക്കളെ മർദ്ദിച്ചു കൊന്നു

ശിവമോഗ്ഗയിൽ രണ്ട് യുവാക്കളെ മർദ്ദിച്ചു കൊന്നു

by admin

ബെംഗളൂരു:ശിവമോഗ്ഗ ലഷ്കർ-മുഹല്ലയിൽ രണ്ട് യുവാക്കൾ മർദ്ദനമേറ്റ് മരിച്ചു. തുംഗനഗറിലെ കെ.ശുഐബ്(35), ദൊഡ്ഡപേട്ടയിലെ മുഹമ്മദ് ഗൗസ്(30) എന്നിവരാണ് കൊല്ലപ്പെട്ടത്. എം.കെ.കെ റോഡിൽ താമസക്കാരായ ഇരുവരും ഗുണ്ടാ സംഘത്തിൽ പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നിൽ എന്നും പോലീസ് വ്യക്തമാക്കി. അക്രമത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റ ലഷ്കർ -മൊഹല്ലയിലെ ആട്ടിറച്ചി വ്യാപാരി യാസിൻ ഖുറൈശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെയുണ്ടായ ചില പ്രശ്നങ്ങളിൽ യാസിറിനെ അക്രമിക്കാൻ എത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് പറയുന്നു. അക്രമം നടത്തിയവർ രക്ഷപ്പെട്ടു.
സംഭവത്തെത്തുടർന്ന് മേഖലയിൽ കനത്ത പോലീസ് ബന്തവസ് ഏർപ്പെടുത്തി. ശിവമോഗ പോലീസ് സൂപ്രണ്ട് ജി കെ മിഥുൻ കുമാറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി.

You may also like

error: Content is protected !!
Join Our WhatsApp Group