Home Featured ശിവമോഗ വിമാനത്താവളം ഇന്ന് പ്രവര്‍ത്തനം തുടങ്ങും; ഇൻഡിഗോ വിമാനമാണ് ആദ്യമായി സര്‍വീസ് നടത്തുന്നത്

ശിവമോഗ വിമാനത്താവളം ഇന്ന് പ്രവര്‍ത്തനം തുടങ്ങും; ഇൻഡിഗോ വിമാനമാണ് ആദ്യമായി സര്‍വീസ് നടത്തുന്നത്

by admin

കര്‍ണാടക: കാത്തിരിപ്പുകള്‍ക്ക് അവസാനം കുറിച്ച്‌ കൊണ്ട് ശിവമോഗ കൂവേമ്ബു വിമാനത്താവളം ഇന്ന് പ്രവര്‍ത്തനം തുടങ്ങും. ഇൻഡിഗോ എയര്‍ലൈൻസ് ആണ് ശിവമോഗ ബംഗളൂരു റൂട്ടില്‍ ആദ്യമായി സര്‍വീസ് നടത്തുന്നത്.

ബംഗളൂരുവില്‍ നിന്ന് ഇന്ന് രാവിലെ പുറപ്പെടുന്ന ഇൻഡിഗോ വിമാനം രാവിലെ 11.05ന് ശിവമോഗയിലെത്തും. 11.25ന് തിരികെ ബാംഗ്ലൂരിലേക്ക് തിരിക്കുന്ന വിമാനം 12.25ന് തിരിച്ച്‌ ബംഗളൂരുവിലെത്തും.

മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ, മന്ത്രി മധു ബംഗാരപ്പാ, മന്ത്രി എംബി പാട്ടീല്‍ തുടങ്ങിയവര്‍ വിമാനത്തിലെ യാത്രക്കാരാവും. കഴിഞ്ഞ ഫെബ്രുവരി 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത വിമാനത്താവളം പണി പൂര്‍ത്തിയാകാതിരുന്നതിനാല്‍ വിമാന സര്‍വീസ് തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഉദ്ഘാടനം കഴിഞ്ഞ് ആറുമാസത്തിനുശേഷമാണ് ഇപ്പോള്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group