നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹ നിശ്ചയം നടന്നത്.
പിങ്കും വെള്ളയും കലര്‍ന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം വെളുത്ത പാന്റും പിങ്ക് ഷര്‍ട്ടുമായിരുന്നു ഷൈന്‍ ധരിച്ചത്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിരവധിപേരാണ് ഷൈൻ ടോം ചാക്കോയ്‌ക്കും തനൂജയ്‌ക്കും ആശംസകള്‍ അറിയിച്ച് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഉടലിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
വളരെ വ്യത്യസ്തമായ അവതരണം കൊണ്ടും മികച്ച പ്രകടനം കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് ഉടല്‍. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുര്‍ഗ്ഗ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റായ ചിത്രം തീയേറ്റര്‍ വിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഒടിടിയില്‍ എത്തിയിരുന്നില്ല.
കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഒടിടി അവകാശം സൈന പ്ലേ സ്വന്തമാക്കിയ വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഉടല്‍ ജനുവരി അഞ്ചിന് ഒടിടിയില്‍ എത്തും. മലയാളി പ്രേക്ഷകര്‍ ഏറെ കാലമായി ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്.
2022 മെയ് 20 നായിരുന്നു ഉടല്‍ തീയേറ്ററുകളില്‍ എത്തിയത്. വലിയ പ്രമോഷൻ പരിപാടികളൊന്നുമില്ലാതെ എത്തിയ ചിത്രത്തിന് വൻ സ്വീകാര്യത ലഭിക്കുകയായിരുന്നു. ഇന്ദ്രൻസിന്റെയും ദുര്‍ഗ്ഗയുടെയും പ്രകടനങ്ങളായിരുന്നു ഉടലിനെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.