Home ബെംഗളൂരു ശിഹാബ് തങ്ങൾ അനുസ്മരണ പ്രാർത്ഥനാ സംഗമം നാളെ മഡിവാളയിൽ

ശിഹാബ് തങ്ങൾ അനുസ്മരണ പ്രാർത്ഥനാ സംഗമം നാളെ മഡിവാളയിൽ

by admin

ബാംഗളൂർ : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മുൻകാല പ്രെസിഡന്റും രാജ്യത്തെ മുസ്ലിം സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന ജനകീയ നേതാവുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ അനുസ്മരണ പ്രാർത്ഥനാ സംഗമം വളരെ വിപുലമായി നാളെ ബാംഗ്ലൂരിൽ വെച്ച് നടത്തപ്പെടും. പൂനിലാവ് പോലെ പ്രിയ തങ്ങൾ : ഹോണറിങ് ദി ലെഗസി ഓഫ് അവർ ലെജൻഡറി ലീഡർ എന്ന പേരിൽ ദേശീയ സെമിനാർ സംഘടിപ്പിക്കും . മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഇന്ത്യ രാജ്യത്തിനും മതേതര സമൂഹത്തിനും നൽകിയ മഹത്തരമായ സംഭാവനകൾ കോൺക്ലേവിൽ ചർച്ചയാകും . ദേശീയ , അന്തർ ദേശീയ രംഗങ്ങളിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും . നാളെ ജൂലൈ 31 വ്യാഴാഴ്ച രാത്രി ഒൻപത് മണിക്ക് ബാംഗ്ലൂരിലെ മഡിവാള ഹോട്ടൽ സാവരിയിലെ ബിസിനസ്സ് ഹാളിൽ വെച്ചാണ് ഈ ഡെലിഗേറ്റ് കോൺഫറൻസ് നടക്കുന്നത്.

പ്രസ്തുത പ്രോഗ്രാമിൽ മർഹൂം ശിഹാബ് തങ്ങൾ അനുസ്മരണം, അദ്ദേഹത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന മജ്ലിസ്, വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രകടനം കാഴ്ച വെച്ചവർക്കുള്ള പുരസ്കാര വിതരണം ഉന്നത വിദ്യാഭ്യാസ രംഗത്ത് നടത്താൻ ഉദ്ദേശിക്കുന്ന സ്‌കോളർഷിപ്പ് പദ്ധതിയുടെ പ്രഖ്യാപനം , കൾച്ചറൽ സെന്ററിന് കീഴിൽ നടത്താൻ ഉദ്ദേശിക്കുന്ന ഭാവിപദ്ധതികളുടെ പ്രൊജക്റ്റ് അവതരണവും നടത്തപ്പെടും.

ഈ പ്രതിനിധി സമ്മേളനം കർണാടക മൈനോരിറ്റി കൾച്ചറൽ സെന്ററിന് കീഴിൽ മുസ്ലിം മൈനോരിറ്റിയെ പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ ദേശീയതലത്തിലും പ്രത്യേകിച് കർണാടകയിലും ബാംഗ്ലൂരിലും ഉയർത്തി കൊണ്ട് വരുന്നതിൽ നിർണായക പങ്കു വഹിക്കും എന്നും സംഘാടകർ അഭിപ്രായപ്പെട്ടു . കർണാടകയിലെ മത സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.

You may also like

error: Content is protected !!
Join Our WhatsApp Group