കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി ശശി തരൂർ എംപി. കോൺഗ്രസിന് വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റുവഴികളുണ്ടെന്ന മുന്നറിയിപ്പോടെയാണ് തരൂർ ഇത്തവണ രംഗത്തുള്ളത്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഈ മുന്നറിയിപ്പ് നൽകിയത്. കേരളത്തിലെ പാർട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും തിരിച്ചടി നേരിടും. തന്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.പാർട്ടി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ പാർട്ടിക്ക് വേണ്ടി ഉണ്ടാകും.
ഇല്ലെങ്കിൽ എനിക്ക് എന്റേതായ കാര്യങ്ങൾ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങൾ കരുതരുത്. എന്റെ പുസ്തകങ്ങൾ, പ്രസംഗങ്ങൾ അങ്ങനെ ആ വഴിക്ക്. ഒരു പ്രസംഗം നടത്താൻ ലോകമെമ്പാടുമുള്ള ക്ഷണങ്ങൾ എനിക്കുണ്ട്’ തരൂർ പറഞ്ഞു.രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ തൃപ്തിയില്ലെന്നാണ് ശശി തരൂരിന്റെ പുതിയ പരാമർശങ്ങൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർഥിത്വം ലക്ഷ്യമിട്ടുള്ള നീക്കമാണ് ശശി തരൂരിന്റെ പുതിയ അഭിമുഖത്തിലെ പരാമർശങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്
കോൺഗ്രസിനെ എതിർക്കുന്നവർപോലും തിരുവനന്തപുരത്ത് തനിക്ക് വോട്ടുചെയ്തിട്ടുണ്ടെന്ന് തരൂർ അഭിമുഖത്തിൽ പറഞ്ഞു. തന്റെ സംസാരവും പെരുമാറ്റവുമെല്ലാം തിരുവനന്തപുരംകാർക്ക് ഇഷ്ടമാണ്. ആ രീതിയിലുള്ള ഇടപെടലാണ് 2026-ലും പാർട്ടിക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.താൻ നേതൃപദവിക്ക് അനുയോജ്യനാണെന്ന് പല ഏജൻസികൾ നടത്തിയ സർവേകളും ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് തരൂർ പറഞ്ഞു. ‘അതുകൊണ്ട് എന്റെ കഴിവുകൾ പാർട്ടി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അങ്ങനെയെങ്കിൽ പാർട്ടിക്കൊപ്പം ഞാനുണ്ടാവും.
ഇല്ലെങ്കിൽ എനിക്ക് എന്റേതായ കാര്യങ്ങൾ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങൾ കരുതരുത്. പുസ്തകമെഴുതാനും പ്രഭാഷണങ്ങൾ നടത്താൻ ലോകമെമ്പാടുനിന്നും ക്ഷണമുണ്ട്. സോണിയാ ഗാന്ധിയും മൻമോഹൻ സിംഗും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതുകൊണ്ടാണ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്’ ശശി തരൂർ പറഞ്ഞു.
വോട്ടുചെയ്ത ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യംകൂടിയാണ് തന്നിരിക്കുന്നത്. കോൺഗ്രസിലെ മറ്റുള്ളവരും തന്റെ അതേ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. കേരളത്തിലെ കോൺഗ്രസിൽ ഒരു നേതാവിന്റെ അഭാവമുണ്ടെന്ന് നിരവധി പ്രവർത്തകർ കരുതുന്നുണ്ടെന്നും ശശി തരൂർ പറഞ്ഞു.എൽഡിഎഫ് സർക്കാരിന്റെ വ്യവസായരംഗത്തെ പുകഴ്ത്തി ലേഖനമെഴുതിയെന്ന വിവാദം കെട്ടടങ്ങും മുൻപേയാണ് പുതിയ പരാമർശങ്ങളുമായി ശശി തരൂർ വീണ്ടും വാർത്തകളിൽ നിറയുന്നത്. അതേസമയം ശശി തരൂരിന്റെ നീക്കങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്താനാണെന്ന് AICC വൃത്തങ്ങൾ പ്രതികരിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷമാണ് അദ്ദേഹത്തെ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. തരൂരിനെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തുന്നുവെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാ