Home Featured ‘കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു; ജയിംസ് ബോണ്ടായി അഭിനയിക്കാൻ മോഹം’; മനസ് തുറന്ന് ഷാരൂഖ് ഖാൻ

‘കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു; ജയിംസ് ബോണ്ടായി അഭിനയിക്കാൻ മോഹം’; മനസ് തുറന്ന് ഷാരൂഖ് ഖാൻ

by admin

സിനിമാ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാൻ. എന്നാൽ കരിയർ അവസാനിപ്പിക്കാൻ 35 വർഷം കൂടിയെടുക്കുമെന്നും ഷാരൂഖ് ഖാൻ വിശദീകരിച്ചു.

ദുബായിൽ നടന്ന 2024 വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ സംസാരിക്കവെയാണ് താരം മനസ് തുറന്നത്. കൂടാതെ ഇതുവരെ ഒരു അന്താരാഷ്ട്ര സിനിമയുടെ ഭാഗമാകാത്തതിനെ സംബന്ധിച്ചും താരം സംസാരിക്കുന്നുണ്ട്.തനിക്ക് ജെയിംസ് ബോണ്ടായി അഭിനയിക്കാനാണ് ആഗ്രഹം. 2018 നും 2023 നും ഇടയിൽ സിനിമയിൽ ഇടവേളയെടുത്ത സമയത്ത് താൻ പീസ ഉണ്ടാക്കാനായി പഠിച്ചിരുന്നെന്നും താരം വിശദീകരിച്ചു. ഇപ്പോൾ താൻ ലോകത്തിലെ ഏറ്റവും മികച്ച പിസ്സകൾ നിർമ്മിക്കുന്നുണ്ടെന്നും ഷാരൂഖ് ഖാൻ വ്യക്തമാക്കി.

താൻ ലോകം മുഴുവൻ ഇഷ്ടപ്പെടുന്ന സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ, ലോകവും ഈ വേദിയിലുള്ളവരും എന്തുകൊണ്ടാണ് അത്തരമൊരു സിനിമ ചെയ്യാത്തതെന്ന് എന്നോട് ചോദിക്കരുത്. കാരണം ആ സിനിമ തന്നെ മറികടക്കുന്നതായിരിക്കണം, അതാണ് തന്റെ സ്വപ്നം എന്നും കിങ് ഖാൻ വിശദീകരിച്ചു. താരം സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group