മാവേലിക്കര: ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച, പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി. മാവേലിക്കര സബ് ജയിലില്‍ ഇന്നലെ വൈകിട്ട് 7.15ഓടെ അഭിഭാഷകരും നെയ്യാറ്റിന്‍കരയിലെ കോടതി ജീവനക്കാരിയുമെത്തി ജാമ്യ ഉത്തരവ് കൈമാറിയാണ് ഗ്രീഷ്മയെ പുറത്തിറക്കിയത്. അഭിഭാഷകരായ സുനീഷ്, ചന്ദ്രലേഖ എന്നിവര്‍ക്കൊപ്പം ഗ്രീഷ്മയുടെ അമ്മാവനുമുണ്ടായിരുന്നു.
അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ സഹതടവുകാരിയുടെ പരാതിയെ തുടര്‍ന്നാണ് മാവേലിക്കരയിലെ സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയത്. 11 മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഗ്രീഷ്മയുടെ മോചനം.
കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം ലഭിച്ച ഗ്രീഷ്മയുടെ ജയില്‍ മോചനം നീണ്ടേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഹൈക്കോടതി അനുവദിച്ച ജാമ്യത്തില്‍ വിചാരണ കോടതിയായ നെയ്യാറ്റിന്‍കര കോടതിയില്‍ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണം. ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്.
ഏതാ ഈ ബാഹുബലി?; മൈസൂരിലെ പ്രഭാസിന്റെ മെഴുക് പ്രതിമക്കെതിരെ ആരാധകരും നിര്‍മ്മാതാവും
തെന്നിന്ത്യൻ സിനിമയെ ലോകമെമ്ബാടുമുള്ള സിനിമാസ്വാദകര്‍ക്ക് മുന്നിലേക്ക് എത്തിച്ച സിനിമകളില്‍ ഒന്നാണ് ‘ബാഹുബലി’.
പ്രഭാസ് എന്ന നടനെ മലയാളികള്‍ അടക്കം ഉള്ളവര്‍ ഏറ്റെടുത്ത സിനിമ. രണ്ട് റോളുകളില്‍ പ്രഭാസിനെ ബിഗ് സ്ക്രീനില്‍ കൊണ്ടുവന്ന് അത്ഭുതം സൃഷ്ടിച്ചത് രാജമൗലി ആണ്. ആദ്യഭാഗം ബ്ലോക് ബസ്റ്റര്‍ ഹിറ്റായതിന് പിന്നാലെ രണ്ടാം ഭാഗവും രാജമൗലി പുറത്തിറക്കി. ഇതും പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു. ഇപ്പോഴിതാ ബഹുബലി ആണെന്ന് പറഞ്ഞ് മെഴുക് പ്രതിമ സ്ഥാപിച്ച് പൊല്ലാപ്പില്‍ ആയിരിക്കുകയാണ് ഒരു മ്യൂസിയം.
മൈസൂരിലെ ഒരു മ്യൂസിയത്തിലാണ് ‘ബഹുബലി മെഴുക് പ്രതിമ’ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പ്രഭാസുമായോ ബഹുബലിയുമായോ യാതൊരു തരത്തിലുള്ള ബന്ധവും പ്രതിമയ്ക്ക് ഇല്ലതാനും. ആകെ ഒരു സാമ്യം ഉള്ളത് പടച്ചട്ടയ്ക്ക് മാത്രമാണ്. ഇതിന്റെ ഫോട്ടോകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രഭാസ് ആരാധകര്‍ തന്നെ രംഗത്തെത്തി. ഇത് ഞങ്ങളുടെ ബഹുബലി അല്ല എന്നാണ് ഇവര്‍ പറയുന്നത്. വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നതോടെ ബാഹുബലി സിനിമയുടെ നിര്‍മാതാണ് ശോബു യര്‍ലഗഡ്ഡ പ്രതികരണവുമായി രംഗത്തെത്തി.
തങ്ങളുടെ അനുവാദമോ അറിവോ കൂടാതെയാണ് ഇങ്ങനെ ഒന്ന് നിര്‍മിച്ചതെന്നും പകര്‍പ്പവകാശ ലംഘനം ആയതിനാല്‍ പ്രതിമ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിര്‍മാതാവ് ട്വിറ്ററിലൂടെ അറിയിച്ചു. സംഗതി പൊല്ലാപ്പായതോടെ എത്രയും വേഗം മെഴുക് പ്രതിമ നീക്കം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മ്യൂസികം അധികൃതര്‍ എന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.