ബെംഗളൂരു: ഗതാഗത കുരുക്ക് കുറയ്ക്കാനും സാധാരണക്കാർക്ക് ചെലവ് കുറഞ്ഞ യാത്രസൗകര്യം ഉറപ്പുവരുത്താനും നിശ്ചിത റൂട്ടുകളിൽ ഷെയർ ഇലക്ട്രിക് ഓട്ടോ സർവീസ് ആരംഭിക്കാൻ കരാർ വിളിച്ച് നഗരഗതാഗത ഡയറക്ടറേറ്റ്. മല്ലേശ്വരം സാംപിഗെ റോഡ് – സിരൂർ പാർക്ക് റോഡ്, മല്ലേശ്വരം, 18 ക്രോസ് ബസ് സ്റ്റാൻഡ് – സാൻഡൽ സോപ്പ് ഫാക്ടറി എന്നീ റൂട്ടുകളിലാണ് ആരംഭിക്കുന്നത്.
വെബ്‌ടാക്സികളും മീറ്റർ ഓട്ടോകളും അമിത നിരക്ക് ഈടക്കുന്നെന്ന പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് ആരംഭിക്കുന്നത്. വെബ്‌ടാക്സികളും മീറ്റർ ഓട്ടോകളും അമിത നിരക്ക് ഈടാക്കുന്നെന്ന പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് ഗ്രീൻ അർബൻ മൊബിലിറ്റി ഇന്നവേഷൻ ലിവിങ് ലാബിൻ്റെ സഹകരണത്തോടെ ഷെയർ ഓട്ടോ സർവീസ്.