ബെംഗളൂരു: വനിതകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന കർണാടക സർക്കാരിന്റെ ശക്തി പദ്ധതി പ്രകാരം നൽകിയ ടിക്കറ്റുകളുടെ എണ്ണം 500 കോടി കടന്നു.2023 ജൂണിലാണ് പദ്ധതിയ്ക്ക് തുടക്കമായത്. പ്രീമിയം ബസുകൾ ഒഴികെ ദീർഘദൂര ബസുകളിൽ അടക്കം സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുകയായിരുന്നു. രണ്ടുവർഷത്തിൽ 16,662 കോടി രൂപ ഇതിനായി സർക്കാർ ചെലവഴിച്ചിട്ടുണ്ട്.
ആഡംബര ഷോപ്പിംഗിന് പണം കണ്ടെത്താൻ ആദ്യ കുഞ്ഞിനെ വിറ്റു; പൈസ തീര്‍ന്നതോടെ വീണ്ടും ഗര്‍ഭിണിയായി രണ്ടാമത്തെ കുഞ്ഞിനെയും വിറ്റു, യുവതിയ്ക്ക് തടവുശിക്ഷ
ആഡംബര ഷോപ്പിംഗിന് പണം സമ്ബാദിക്കാൻ രണ്ട് മക്കളെ വിറ്റ അമ്മയ്ക്ക് അഞ്ചുവർഷം തടവുശിക്ഷ. ദക്ഷിണ ചൈനയിലെ ഗുവാങ്സി പ്രവിശ്യയില്‍ നിന്നുള്ള ഹുവാങ് (26) എന്ന യുവതിയാണ് ആഡംബര ജീവിതത്തിനായി സ്വന്തം മക്കളെ വിറ്റത്.ലൈവ് സ്ട്രീമേഴ്‌സിന് പണം നല്‍കാനും വിലകൂടിയ വസ്ത്രങ്ങളും മറ്റും വാങ്ങാനുമാണ് യുവതി ഈ പണം ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍.2020 ഒക്ടോബറിലാണ് യുവതി ആദ്യത്തെ കുഞ്ഞിനു ജന്മം നല്‍കിയത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള യുവതിക്ക് ഒരു ജോലി പോലുമില്ലായിരുന്നു. കുഞ്ഞിന്റെ പിതാവ് ഇവർക്കൊപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കുഞ്ഞിനെ വളർത്തുന്നതിനുള്ള സാമ്ബത്തിക ഭദ്രത ഇല്ലാത്തതിനാല്‍ കുട്ടിയെ വില്‍ക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു.
വീട്ടുടമയുടെ സഹായത്തോടെയാണ് ഇവർ ആദ്യത്തെ കുഞ്ഞിനെ വിറ്റത്. അയാളുടെ ബന്ധുവിന്റെ മകന് കുട്ടികള്‍ ഉണ്ടായിരുന്നില്ല. അവർ യുവതിയുടെ കുഞ്ഞിനെ ദത്തെടുക്കാൻ തയാറായി. അഞ്ചുലക്ഷം രൂപയ്ക്കാണ് ആദ്യത്തെ കുഞ്ഞിനെ വിറ്റത്. ലൈവ് സ്ട്രീമർമാർക്ക് ടിപ് നല്‍കുന്നതിനായാണ് ആ തുക യുവതി ചെലവഴിച്ചത്.പണം തീർന്നതോടെ വീണ്ടും ഗർഭിണിയാകാൻ യുവതി തീരുമാനിച്ചു. 2022ല്‍ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു. നാലരലക്ഷം രൂപയ്ക്കാണ് രണ്ടാമത്തെ കുഞ്ഞിനെ ഒരാള്‍ക്ക് വിറ്റത്. അടുത്തിടെ കുട്ടികളെ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചാറ്റ് വിവരങ്ങള്‍ അധികൃതർക്കു ലഭിക്കുകയും ഇരുകുഞ്ഞുങ്ങളെയും കണ്ടെത്തുകയും ചെയ്തു. ഔദ്യോഗികമായി ദത്തെടുക്കാൻ സഹായിക്കുന്ന ലോക്കല്‍ സിവില്‍ അഫയേഴ്സ് വകുപ്പുകളുടെ സംരക്ഷണത്തിലാണ് കുട്ടികള്‍ നിലവിലുള്ളത്.