Home Featured ശക്തിശക്തി ; കർണാടകത്തിലെ സ്ത്രീകളുടെ ജീവിതനിലവാരം മെച്ചമാക്കിയെന്ന് പഠനം

ശക്തിശക്തി ; കർണാടകത്തിലെ സ്ത്രീകളുടെ ജീവിതനിലവാരം മെച്ചമാക്കിയെന്ന് പഠനം

by admin

ബെംഗളൂരു : സൗജന്യ ബസ് യാത്ര അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ ശക്തിശക്തി പദ്ധതിപദ്ധതി കർണാടകത്തിലെ സ്ത്രീകളുടെ ജീവിതനിലവാരം മെച്ചമാക്കിയെന്ന് പഠനം. വരുമാനം വർധിപ്പിക്കാനും പുതിയ ജോലി കണ്ടെത്താനും അതുവഴി ഒരു പരിധിവരെ സാമ്പത്തിക സ്വാതന്ത്ര്യം നേടാനും സാധിച്ചെന്നാണ് ഗവേഷണ സ്ഥാപനമായ സെൻ്റർ ഫോർ സ്റ്റഡി ഓഫ് ഡിവലപ്പിങ് സൊസൈറ്റീസിന്റെ ലോക്നീതി പദ്ധതി പ്രകാരം നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

കോൺഗ്രസ് സർക്കാരിൻ്റെ അഞ്ച് വാഗ്ദാന പദ്ധതികളിലൊന്നാണ് ശക്തിപദ്ധതി.നയരൂപവത്കരണ ഉപദേശകയായ താരാ കൃഷ്ണസ്വാമിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ബെംഗളൂരു, ബെളഗാവി, ബാഗൽക്കോട്ട്, ചിക്കമഗളൂരു, ബിദർ, ഹാസൻ, കലബുറഗി, കോലാർ, മാണ്ഡ്യ, തുമകൂരു തുടങ്ങിയ 15 ജില്ലകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്.സർവേയിൽ പങ്കെടുത്ത നിർധന കുടുംബങ്ങളിലെ സ്ത്രീകളിൽ 90 ശതമാനവും തങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടെന്ന് വെളിപ്പെടുത്തി.യാത്രച്ചെലവില്ലാത്തതിനാൽ ദൂരസ്ഥലങ്ങളിൽ പോയി കൂടുതൽ വരുമാനമുള്ള ജോലി കണ്ടെത്താൻ പലർക്കും കഴിയുന്നു.

യാത്രച്ചെലവ് ഇല്ലാതായതോടെ ആഴ്‌ചയിൽ 1000 രൂപ അധികം സമ്പാദിക്കാൻ കഴിയുന്നുണ്ടെന്ന് 80 ശതമാനം പേർ അറിയിച്ചു.സ്ത്രീകളിൽ 96 ശതമാനവും പദ്ധതി ഉപയോഗപ്പെടുത്തുന്നുണ്ട്. ആരോഗ്യപരിരക്ഷയുടെ കാര്യത്തിലും മുന്നേറ്റമുണ്ടായി. ദൂരെയുള്ള ആശുപത്രികളിലെത്തി മികച്ച ചികിത്സ തേടാൻ സാധിക്കുന്നതാണ് അനുഗ്രഹമായത്.യാത്രച്ചെലവിൻ്റെ കാര്യത്തിൽ കുടുംബത്തിലെ മറ്റുള്ളവരുടെ സഹായം തേടിയിരുന്ന സ്ത്രീകൾ ഇക്കാര്യത്തിൽ സ്വയംപര്യാപ്‌തരായി.

സ്വന്തമായി തീരുമാനമെടുത്ത് യാത്ര ചെയ്യുന്നതിനും സാധിക്കുന്നു.മക്കൾ, ബന്ധുക്കൾ എന്നിവരെ വീടുകളിൽ പോയി സന്ദർശിക്കാൻ യാത്രച്ചെലവ് ഒരു തടസ്സമല്ലാതായതോടെ ബന്ധങ്ങളും മെച്ചപ്പെട്ടെന്നും പഠനത്തിൽ കണ്ടെത്തി.ശാക്തീകരിക്കപ്പെട്ടതായും ആത്മവിശ്വാസം വർധിച്ചെന്നും സർവേയിൽ പങ്കെടുത്ത 72 ശതമാനം പേരും അഭിപ്രായപ്പെട്ടു.രണ്ടുവർഷം മുൻപ് ആരംഭിച്ച പദ്ധതി പ്രകാരം സംസ്ഥാനത്തിനുള്ളിൽ സർവീസ് നടത്തുന്ന എസി, സ്ലീപ്പർ ബസുകൾ ഒഴികെ എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്.ഇതിനകം 500 കോടിയിലധികം ടിക്കറ്റുകൾ പദ്ധതി പ്രകാരം സൗജന്യമായി നൽകിട്ടുണ്ട്. 12,000 കോടി രൂപയിലേറെ ഇതിനായി ചെലവായിട്ടുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group