ബെംഗളൂരു : സ്ത്രീകൾക്ക് ട്രാൻസ്പോർട്ട് ബസുകളിൽ യാത്ര സൗജന്യമാക്കിയ കർണാടകത്തിലെ ശക്തി പദ്ധതിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. കർണാടകത്തിലെ സ്ത്രീകൾ ഏറ്റെടുത്ത ഈ പദ്ധതി ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംനേടി. നേരത്തേ ഈ പദ്ധതി ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടംപിടിച്ചിരുന്നു.
സംസ്ഥാന സർക്കാരിൻ്റെ ജനപ്രിയ വാഗ്ദാനപദ്ധതികളിലൊന്നാണ് ശക്തി. ജൂൺ 11-ന് ആരംഭിച്ച പദ്ധതിയിൽ ആർടിസി ബസുകളിൽ ഇതുവരെ 500 കോടിയിലധികം സൗജന്യ ടിക്കറ്റുകൾ നൽകിയതായാണ് കണക്ക്. 12,660 കോടി രൂപ പദ്ധതിക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചു. പദ്ധതി സംസ്ഥാനത്തെ സ്ത്രീകളെ സാമ്പത്തികമായും സാമൂഹികമായും ശക്തിപ്പെടുത്തിയതായാണ് വിലയിരുത്തൽ. യാത്രാക്കാരായ സ്ത്രീകളെയും ട്രാൻസ്പോർട്ട് ജീവനക്കാരെയും ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി അഭിനന്ദിച്ചു.
പരസ്‌ത്രീബന്ധം ചോദ്യംചെയ്‌തു ; രണ്ടാം ഭാര്യയെ കൊന്ന് കൊക്കയിലെറിഞ്ഞ ഭര്‍ത്താവ് അറസ്‌റ്റില്‍, പിടിയിലാകുമ്ബോള്‍ ഒപ്പം വിദേശവനിതയും
പരസ്‌ത്രീബന്ധം ചോദ്യംചെയ്‌തതിലുള്ള വൈരാഗ്യത്തില്‍ ഭര്‍ത്താവ് രണ്ടാംഭാര്യയെ കൊന്നു കൊക്കയില്‍ തള്ളി.കുറവിലങ്ങാട് പട്ടിത്താനം സ്വദേശിനി ജെസി കെ. ജോര്‍ജി(50)ന്റെ മൃതദേഹം ഇടുക്കി ഉടുമ്ബന്നൂരിലെ ചെപ്പുകുളത്തിനു സമീപത്തെ റബര്‍തോട്ടത്തില്‍നിന്നാണ് കണ്ടെടുത്തത്. കേസില്‍ ഭര്‍ത്താവ് കാണക്കാരി രത്‌നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേല്‍ സാം ജോര്‍ജ്(59) അറസ്‌റ്റിലായി. ഒപ്പമുണ്ടായിരുന്ന ഇറാനിയന്‍ യുവതിയും കസ്റ്റഡിയിലാണെന്നു സൂചനയുണ്ട്.സാമും ജെസിയും മൂന്നു മക്കളും 15 വര്‍ഷമായി രത്‌നഗിരിപ്പള്ളിക്കു സമീപമുള്ള ഇരുനില വീടിന്റെ മുകളിലും താഴെയുമായി പരസ്‌പരം ബന്ധമില്ലാതെ കഴിഞ്ഞുവരികയായിരുന്നു.
മക്കള്‍ മൂന്നും വിദേശത്ത് പോയശേഷം കഴിഞ്ഞ ആറുമാസമായി ജെസി ഒറ്റയ്‌ക്കാണ് കഴിഞ്ഞിരുന്നത്. ജോലി ആവശ്യത്തിനായി സാം ഇടക്കാലത്ത് വിദേശത്തായിരുന്നു. തിരിച്ചുവന്ന ഇയാള്‍ എം.ജി. സര്‍വകലാശാലയില്‍ ടൂറിസം ബിരുദാനന്ത കോഴ്‌സ് പഠിച്ചുവരികയായിരുന്നു.ഇരുവരും തമ്മില്‍ കുടുംബവഴക്കും കോടതിക്കേസുമുണ്ടായിരുന്നു. ഇതിന്റ തുടര്‍ച്ചയാണ് കൊലപാതകം. കേസില്‍ ജെസിക്ക് അനുകൂലമായി വിധിയുണ്ടാകുമെന്ന് സംശയമുണ്ടായിരുന്നു.
ഉഴവൂര്‍ അരീക്കരയില്‍ ഇയാള്‍ക്ക് 4.5 ഏക്കര്‍ ഭൂമിയും ഗോവയിലും കോവളത്തും ഫ്‌ളാറ്റുകളുമുണ്ട്. ഈ കേസുകളുടെ വിധി ജെസിക്ക് അനുകൂലമാകുന്നതോടെ സ്വത്തുകൈവിട്ടു പോയേക്കാം എന്ന തോന്നലും കൊലപാതകത്തിനു കാരണമായതായി പോലീസ് പറഞ്ഞു. ഇവര്‍ക്ക് 25, 23 വയസ്സുള്ള 2 ആണ്‍മക്കളും 28 വയസ്സുള്ള ഒരു മകളുമുണ്ട്. മക്കളെല്ലാം വിദേശത്താണ്. അമ്മയെ കാണാനില്ലെന്ന മക്കളുടെ പരാതിയില്‍ കുറവിലങ്ങാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വിദേശത്തുള്ള മക്കള്‍ കഴിഞ്ഞ മാസം 26ന് ജെസിയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഇവരുടെ അഭിഭാഷകന്‍ ശശികുമാറും കുടുംബസുഹൃത്തും മുഖേന വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ ജെസിയെ കാണാനില്ലെന്ന് വ്യക്‌തമായി. ഇതോടെ കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് സാം ജോര്‍ജിനെ ബംഗളരുവില്‍നിന്നു കസ്‌റ്റഡിയില്‍ എടുത്തു. സാമിനൊപ്പം സുഹൃത്തായ ഇറാന്‍ സ്വദേശിയായ വനിതയും ഉണ്ടായിരുന്നു. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്‌തമല്ല.ചോദ്യംചെയ്യലില്‍ ജെസിയെ കൊലപ്പെടുത്തിയതായി സാം ജോര്‍ജ് സമ്മതിച്ചു