ബെംഗളൂരു∙ ശക്തി പദ്ധതിയെ തുടർന്ന് സ്ത്രീ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ നഗരത്തിൽ ബിഎംടിസി കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തം. നഗരപ്രാന്തപ്രദേശങ്ങളിലേക്കുള്ള സർവീസുകൾ കാര്യക്ഷമമാക്കിയാൽ മാത്രമേ വസ്ത്രനിർമാണ മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പദ്ധതിയുടെ ഗുണം കാര്യമായി ലഭിക്കുകയുള്ളൂ.
കുറഞ്ഞ വരുമാനക്കാരായ സ്ത്രീകൾ സ്വകാര്യ ബസുകളേയും സമാന്തര സർവീസുകളെയും ആശ്രയിച്ചാണ് കൂടുതലായി ജോലിക്കെത്തുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 17.93 ലക്ഷം സ്ത്രീകളാണ് ബിഎംടിസി ബസിൽ യാത്ര ചെയ്തത്. 2.3 കോടിരൂപയുടെ സൗജന്യ ടിക്കറ്റുകളാണ് നൽകിയത്. ശക്തി പദ്ധതി ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ബിഎംടിസി ബസിലെ പതിവ് യാത്രക്കാരുടെ 45–50 ശതമാനം വരെ സ്ത്രീകളാണ്.
ശക്തി പദ്ധതി ആരംഭിച്ചതോടെ തെക്കൻ കർണാടകയിലെ ബസ് ടെർമിനലുകളിൽ സ്ത്രീ യാത്രക്കാരുടെ തിരക്ക്. മൈസൂരു, ഹാസൻ, ചാമരാജ്നഗർ ജില്ലകളില തീർഥാടനകേന്ദ്രങ്ങളിലേക്കുള്ള ബസുകളിൽ കയറിപ്പറ്റാൻ മൈസൂരു സിറ്റി, സബേർബൻ സ്റ്റാൻഡുകളിൽ അവധി ദിവസമായ ഇന്നലെ രാവിലെ മുതൽ നൂറുകണക്കിന് സത്രീകളാണ് എത്തിയത്. പലർക്കും ബസിൽ കയറാൻ കഴിയാതെ വന്നതോടെ ചാമുണ്ഡിഹിൽസിലേക്ക് കർണാടക ആർടിസി അധിക സർവീസുകൾ നടത്തി.
അഗുംബെ ചുരത്തില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
മംഗളൂരു: അഗുംബെ ചുരത്തില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.ഉടുപ്പി ബാര്‍കൂറിലെ എൻ.ശശാങ്ക്(21) ആണ് അപകടത്തില്‍ പെട്ടത്.പിന്നില്‍ സഞ്ചരിച്ച കെ.നിര്‍മിതയെ(19) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷിവമോഗ്ഗയില്‍ നിന്ന് മംഗളൂറുവിലേക്ക് വരുകയായിരുന്ന ബസാണ് ചുരത്തിലെ പന്ത്രണ്ടാം വളവില്‍ അപകടം വരുത്തിയത്.