Home Featured ഓൺലൈൻ ചാനലിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതി; ഷാജൻ സ്കറിയ അറസ്റ്റിൽ

ഓൺലൈൻ ചാനലിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതി; ഷാജൻ സ്കറിയ അറസ്റ്റിൽ

by admin

ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. ശ്രീനിജന്‍ എംഎല്‍എക്കെതിരെ ജാതി അധിക്ഷേപം നടത്തിയ പരാതിയിലാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത്.ഷാജന്‍ സ്‌കറിയയെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പി.വി.ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഷാജന്‍ സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു.പി വി ശ്രീനിജിന്‍ നല്‍കിയ പരാതിയില്‍ എളമക്കര പൊലീസാണ് ഷാജന്‍ സ്‌കറിയക്കെതിരെ നേരത്തെ കേസെടുത്തത്.

ഷാജന്‍ സ്‌കറിയ, സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മറുനാടന്‍ മലയാളി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിന്‍ എംഎല്‍എ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ശ്രീനിജിന്‍ എംഎല്‍എ ആരോപിച്ചിരുന്നു.

ഭാര്യ ഒടുക്കത്തെ കുടി, തന്നെയും ദിവസവും മദ്യപിക്കാൻ നിര്‍ബന്ധിക്കുന്നു, പരാതിയുമായി യുവാവ്

ഭാര്യയുടെ മദ്യപാനം സഹിക്കാൻ വയ്യ, കൂടാതെ തന്നെയും നിരന്തരം മദ്യപിക്കാൻ നിർബന്ധിക്കുന്നു, പരാതിയുമായി യുവാവ്.ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള യുവാവാണ് ഭാര്യയെ കൊണ്ട് പൊറുതിമുട്ടിയതായി പൊലീസ് സ്റ്റേഷനിലെ ഫാമിലി കൗണ്‍സിലിംഗ് സെന്റർ നല്‍കിയ കൗണ്‍സിലിംഗിനിടെ അറിയിച്ചിരിക്കുന്നത്. യുവാവിന്റെയും ഭാര്യയുടേയും പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഭാര്യ നിരന്തരം മദ്യപിക്കാൻ നിർബന്ധിക്കാൻ തുടങ്ങിയതോടെ മദ്യത്തോട് അത്ര താല്പര്യമില്ലാത്ത യുവാവ് അവളെ അവളുടെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു.

ഇതിന് പിന്നാലെ ഭാര്യ യുവാവ് ഉപേക്ഷിച്ചതായി കാണിച്ച്‌ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും വിളിക്കുകയും കൗണ്‍സിലിംഗ് നല്‍കാൻ ആരംഭിക്കുകയും ചെയ്തത്. അപ്പോഴാണ് ഭാര്യ തന്നെ ദിവസവും മദ്യപിക്കാൻ നിർബന്ധിക്കുന്നു എന്ന സത്യം യുവാവ് വെളിപ്പെടുത്തിയത്. കൗണ്‍സിലർ പറയുന്നതനുസരിച്ച്‌, കൗണ്‍സിലിംഗ് ആരംഭിക്കുമ്ബോള്‍ തന്നെ അവിടെവച്ച്‌ ഭാര്യയും ഭർത്താവും വഴക്കുണ്ടാക്കാൻ തുടങ്ങി.

ഭാര്യ ദിവസവും മദ്യപിക്കും. അത് പോരാതെ തന്നെ മദ്യപിക്കാൻ നിർബന്ധിക്കുകയും ചെയ്യും. തനിക്കാണെങ്കില്‍ മദ്യപിക്കാൻ ഇഷ്ടമല്ല എന്നാണ് ഭർത്താവ് ആരോപിച്ചത്. ഒരേസമയം തന്നെ ഭാര്യ മൂന്നും നാലും പെഗ്ഗ് കഴിക്കുമെന്നും യുവാവ് പറഞ്ഞു. ഭാര്യയാണെങ്കില്‍ യുവാവിന്റെ ആരോപണങ്ങളെല്ലാം സത്യമാണ് എന്ന് കൗണ്‍സിലറോട് സമ്മതിക്കുകയും ചെയ്തുവത്രെ. രണ്ട് മാസം മുമ്ബാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ആദ്യമായി സംസാരിച്ചപ്പോള്‍ തന്നെ യുവതി മദ്യപിക്കുന്നതിനെ കുറിച്ച്‌ പറഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞിട്ടും അവള്‍ എല്ലാ ദിവസവും മദ്യപിക്കാൻ തുടങ്ങി. യുവാവിനെയും നിർബന്ധിച്ചു. തനിക്ക് കുടിക്കാൻ ഇഷ്ടമല്ല. പിന്നാലെയാണ് ഭാര്യയെ വീട്ടില്‍ കൊണ്ടുവിടേണ്ടി വന്നത് എന്നും യുവാവ് പറഞ്ഞു. എന്തായാലും, ഇരുവരോടും സംസാരിച്ചതിന് പിന്നാലെ കൗണ്‍സിലർ വീട്ടുകാരുടെ കൂടി സാന്നിധ്യത്തില്‍ ഇവരുടെ പ്രശ്നം പരിഹരിച്ചു എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. എന്തായാലും, ഭാര്യയും ഭർത്താവും ഒരുമിച്ച്‌ തന്നെ താമസിക്കാൻ തീരുമാനിച്ചു എന്നും റിപ്പോർട്ടുകള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group