Home Featured ഞങ്ങളാണ് ‘പഠാന്‍’ ടീമിലെ അമറും അക്ബറും ആന്റണിയും; സഹതാരങ്ങളെ ചേര്‍ത്തുനിര്‍ത്തി ഷാരൂഖ്

ഞങ്ങളാണ് ‘പഠാന്‍’ ടീമിലെ അമറും അക്ബറും ആന്റണിയും; സഹതാരങ്ങളെ ചേര്‍ത്തുനിര്‍ത്തി ഷാരൂഖ്

by admin

‘പഠാന്റെ’ വിജയാഘോഷത്തിലാണ് നടന്‍ ഷാരൂഖ് ഖാനും അണിയറപ്രവര്‍ത്തകരും. പഠാനെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറയാനും മാധ്യമപ്രവര്‍ത്തകരോട് സംവദിക്കാനുമായി തിങ്കളാഴ്ച മുംബൈയില്‍ യാഷ് രാജ് ഫിലിംസ് സംഘടിപ്പിച്ച പരിപാടിയില്‍ ഷാരൂഖും ദീപികയും ജോണ്‍ എബ്രഹാമും അടങ്ങുന്ന ‘പഠാന്‍’ താരങ്ങള്‍ പങ്കെടുത്തു.

പരിപാടിയ്ക്കിടെ തന്റെ സഹതാരങ്ങളായ ദീപികയേയും ജോണ്‍ എബ്രഹാമിനെയും ചേര്‍ത്തുപിടിച്ചു കൊണ്ട് ഷാരൂഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘പഠാന്‍ ടീമിലെ അമര്‍, അക്ബര്‍, ആന്റണിമാരാണ് ഞങ്ങള്‍, സ്നേഹവും സാഹോദര്യവും പ്രചരിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’ എന്നാണ് ഷാരൂഖ് പറഞ്ഞത്. മന്‍മോഹന്‍ ദേശായിയുടെ 1977ലെ ഹിറ്റ് ചിത്രമായ ‘അമര്‍, അക്ബര്‍, ആന്റണി’യിലെ കഥാപാത്രങ്ങളോട് തന്നെയും തന്റെ സഹതാരങ്ങളെയും ഉപമിക്കുകയായിരുന്നു ഷാരൂഖ്.

ഒരു വികാരവും വ്രണപ്പെടുത്താതെ രാജ്യത്തെ ഒന്നിപ്പിക്കാനും രസിപ്പിക്കാനുമുള്ള മാധ്യമമാണ് കലാകാരന്മാര്‍ക്ക് സിനിമയെന്നും ഷാരൂഖ് പറഞ്ഞു. “സത്യം പറഞ്ഞാല്‍, സിനിമകള്‍ നിര്‍മ്മിക്കുമ്ബോള്‍, അത് വടക്കോ തെക്കോ കിഴക്കോ പടിഞ്ഞാറോ ആവട്ടെ, സന്തോഷം, സാഹോദര്യം, സ്നേഹം, ദയ എന്നിവ പ്രചരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഡാറില്‍ ഞാനൊരു മോശം കഥാപാത്രമായി അഭിനയിച്ചതുകൊണ്ടോ അല്ലെങ്കില്‍ ഈ ചിത്രത്തില്‍ ജോണ്‍ മോശം ആളായി അഭിനയിക്കുന്നതുകൊണ്ടോ ഒന്നും ഞങ്ങളാരും മോശമാവുന്നില്ല. ഞങ്ങള്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതൊന്നും ഒരു വികാരത്തെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ല. അത് വിനോദം മാത്രമാണ്.”

“സ്നേഹവും സാഹോദര്യവും പ്രചരിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതാണ് ദീപിക, അവള്‍ അമര്‍, ഞാന്‍ ഷാരൂഖ് ഖാന്‍, ഞാന്‍ അക്ബര്‍, ജോണ്‍ അവന്‍ അന്തോണിയാണ്. ഞങ്ങള്‍ ‘അമര്‍, അക്ബര്‍, അന്തോണിയാണ്. അതാണ് സിനിമ. ഞങ്ങള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. പ്രേക്ഷകരുടെ സ്നേഹം ഞങ്ങളാഗ്രഹിക്കുന്നു. ഈ കോടികളൊന്നുമല്ല പ്രധാനം. ഞങ്ങള്‍ക്ക് ലഭിക്കുന്ന സ്നേഹം അതിലും വലുതായി ഒന്നുമില്ല,” ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

 സീറോയ്ക്ക് ശേഷം എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല, പേടിയായിരുന്നു; മനസ്സുതുറന്ന് ഷാരൂഖ് ഖാന്‍

തന്റെ പുതിയ ചിത്രമായ പഠാന്റെ വിജയത്തിന് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍. ഹിന്ദി ചലച്ചിത്ര വ്യവസായത്തിന് പുനര്‍ ജീവന്‍ നല്‍കിയതിന് ആരാധകരോടും പ്രേക്ഷകരോടും ഷാരൂഖ് നന്ദി പറഞ്ഞു. തിങ്കളാഴ്ച മുംബൈയില്‍ നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ആത്മവിശ്വാസം കുറവാണെന്നും ചിലപ്പോഴൊക്കെ പേടിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

സീറോയ്ക്ക് ശേഷം തനിക്ക് തീരെ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ വളരെ പേടിയും ഉണ്ടായിരുന്നു. സിനിമാ വ്യവസായത്തിന് ജീവന്‍ നല്‍കിയതിന് നന്ദി, ഒന്നും അസ്തമിച്ചിട്ടില്ല. തന്നെ സ്‌നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ ഉണ്ട്, സിനിമാ അനുഭവം ഒരു പ്രണയാനുഭവമാണ്- ഷാരൂഖ് പറഞ്ഞു.

പത്താന്‍ സിനിമയുടെ സന്തോഷകരമായ റിലീസിനെ തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സിനിമയെ ഇത്രയധികം പിന്തുണച്ചതിന് പ്രേക്ഷകരോടും മാധ്യമങ്ങളോടും ഞങ്ങളെല്ലാം അങ്ങേയറ്റം നന്ദിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് ആളുകളെ വിളിച്ച്‌ ഞങ്ങളുടെ സിനിമ സമാധാനപരമായി റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് അവരോട് ആവശ്യപ്പെടേണ്ടി വന്നു.

സിനിമ കാണലും സിനിമാനിര്‍മ്മാണവും ഒരു സ്‌നേഹത്തിന്റെ അനുഭവമാണ്, ആളുകള്‍ക്ക് വേണ്ടി ഈ ചിത്രം (പഠാന്‍) റിലീസ് ചെയ്യാന്‍ ഞങ്ങളെ സഹായിച്ച എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.അഞ്ച് ദിവസം കൊണ്ട് 542 കോടി നേടിയ പഠാന്‍ ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് വാരാന്ത്യ കളക്ഷന്‍ നേടി. യാഷ് രാജ് ഫിലിംസ് പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച്‌, റിപ്പബ്ലിക് ദിനത്തിന് ശേഷമുള്ള അഞ്ച് ദിവസത്തില്‍ ഇന്ത്യയില്‍ 60.75 കോടി (ഹിന്ദി- 58.5 കോടി, എല്ലാ ഡബ്ബ് ചെയ്ത പതിപ്പുകളും- 2.25 കോടി) നേടി. ഇന്ത്യയില്‍ നിന്നുള്ള ആകെ കളക്ഷന്‍ 70 കോടി ആയി.

അഞ്ചാം ദിവസത്തെ ഓവര്‍സീസ് ഗ്രോസ് 42 കോടി രൂപയാണ്. റിലീസ് ചെയ്ത് നാലാം ദിവസം മൊത്തം കളക്ഷന്‍ 112 കോടി രൂപയായി. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസം കൊണ്ട് 542 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് 335 കോടിയും വിദേശ രാജ്യങ്ങളില്‍ നിന്നായി 207 കോടിയും ചിത്രം നേടി.

You may also like

error: Content is protected !!
Join Our WhatsApp Group