Home Uncategorized ബെംഗളൂരു : ദേവദാസി,ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ സർവേകൾ ആരംഭിച്ചു

ബെംഗളൂരു : ദേവദാസി,ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ സർവേകൾ ആരംഭിച്ചു

by admin

ബെംഗളൂരു : കർണാടകത്തിൽ ദേവദാസി,ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ എണ്ണവും സാമ്പത്തിക-സാമൂഹിക സ്ഥിതിയും മനസ്സിലാക്കാൻ സർവേകൾ ആരംഭിച്ചു. സംസ്ഥാനത്ത് ദേവദാസിവിഭാഗങ്ങളിൽ നടത്തുന്ന മൂന്നാമത്തെ സർവേയാണ്. മുൻ സർവേകളിലെ പാകപ്പിഴകൾ പരിഹരിക്കാനാണ് പുതിയ വിവരശേഖരണം നടത്തുന്നത്. ട്രാൻസ്ജെൻഡർ അടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിൽ ആദ്യമായിട്ടാണ് സർവേ നടത്തുന്നത്. രാജ്യത്തെതന്നെ ഇത്തരത്തിലുള്ള ആദ്യ സർവേയാണെന്ന് സർക്കാർ അധികൃതർ പറഞ്ഞു.

ദേവദാസിസമ്പ്രദായം 1982-ൽ നിരോധിച്ചെങ്കിലും സംസ്ഥാനത്ത് പലയിടങ്ങളിലും ഇത് ആചാരമായി തുടർന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനുമുൻപ് 1992-93 കാലത്ത് നടത്തിയ സർവേയിൽ 23,630 ദേവദാസികളും 2008-09 കാലത്തെ സർവേയിൽ 46,660 ദേവദാസികളുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഈ സർവേകളിൽ 45 വയസ്സ് പ്രായപരിധി നിശ്ചയിച്ചതിനാൽ പലരും ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. തുടർന്നാണ് ഇപ്പോൾ വീണ്ടും സർവേ നടത്തുന്നത്.

ദേവദാസിസമ്പ്രദായം ശക്തമായി നിലനിന്നിരുന്ന 15 ജില്ലകളിലാണ് സർവേ നടത്തുന്നത്. ഇതേസമയം സംസ്ഥാനത്തെ 31 ജില്ലകളിലും ലൈംഗികന്യൂനപക്ഷ സർവേ നടത്തുന്നുണ്ട്. ജില്ലകളിലെ സർക്കാർ ആശുപത്രികളിലൂടെയാണ് സർവേ നടത്തുന്നത്. ന്യൂനപക്ഷ ലൈംഗിക വിഭാഗത്തിൽപ്പെട്ടവരെത്തന്നെയാണ് വിവരങ്ങൾ ശേഖരിക്കുന്നതിന് നിയോഗിച്ചിരിക്കുന്നത്. സർവേയിൽ പങ്കെടുക്കേണ്ടവർ ആശുപത്രികളിലെത്തി ഇവർക്ക് വിവരങ്ങൾ നൽകണം.ആകെ 125-ഓളം ചോദ്യങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക ആപ്ലിക്കേഷൻ അടങ്ങുന്ന ടാബറ്റുകൾ വിവരശേഖരണം നടത്തുന്നവർക്ക് നൽകിയിട്ടുണ്ട്. 45 ദിവസംകൊണ്ട് സർവേ പൂർത്തിയാക്കും

You may also like

error: Content is protected !!
Join Our WhatsApp Group