Home Uncategorized കര്‍ണാടകയില്‍ പ്രയപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന; കേസുകളില്‍ വന്‍ വര്‍ധനവ്

കര്‍ണാടകയില്‍ പ്രയപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന; കേസുകളില്‍ വന്‍ വര്‍ധനവ്

by admin

പ്രയപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ വര്‍ധിച്ചതായി കര്‍ണാടക സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്.2021ല്‍ 88 കേസുകളായിരുന്നത് 2022ല്‍ 102, 2023ല്‍ 144 എന്നിങ്ങനെയാണ് വര്‍ധിച്ചത്. ബെംഗളൂരുവിലാണ് കേസുകളിലേറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വനിതാശിശുക്ഷേമ രംഗത്തു പ്രവര്‍ത്തിക്കുന്ന മൈസൂരുവിലെ സന്നദ്ധസംഘടനയായ ‘ഒടനടി സേവാ സംസ്ഥ’ വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.

അഞ്ചു കോടി രൂപ നല്‍കണം, അല്ലെങ്കില്‍ ബാബ സിദ്ദിഖിയുടേതിനേക്കാള്‍ മോശം ഗതി വരും’; സല്‍മാൻ ഖാന് വീണ്ടും ഭീഷണി

ബോളിവുഡ് നടൻ സല്‍മാൻ ഖാനെതിരെ വീണ്ടും ഭീഷണി മുഴക്കി അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയി സംഘം. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഒരാളാണ് മുംബൈ ട്രാഫിക് പൊലീസിന് ഭീഷണി സന്ദേശം അയച്ചത്.ലോറൻസ് ബിഷ്‌ണോയി സംഘവുമായുള്ള ദീർഘകാല വൈരാഗ്യം പരിഹരിക്കാൻ നടൻ സല്‍മാൻ ഖാനോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ളതാണ് സന്ദേശം. സല്‍മാൻ പണം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ അടുത്തിടെ വെടിയേറ്റ് മരിച്ച മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടേതിനേക്കാള്‍ മോശമായിരിക്കും നടന്റെ ഗതിയെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.സല്‍മാൻ ഖാൻ ജീവിച്ചിരിക്കണമെങ്കില്‍ ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണം.

വൈരാഗ്യം പരിഹരിക്കാൻ സല്‍മാൻ ഖാൻ അഞ്ചുകോടി നല്‍കണം. ഇത് നിസ്സാരമായി കാണരുത്, അല്ലാത്തപക്ഷം സല്‍മാൻ ഖാന്റെ അവസ്ഥ ബാബാ സിദ്ദിഖിയെക്കാള്‍ മോശമാകും,’- സന്ദേശത്തില്‍ പറയുന്നു. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘം 25 ലക്ഷം രൂപയുടെ കരാർ എടുത്തതായി നവി മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. മഹാരാഷ്ട്രയിലെ പൻവേലിലുള്ള ഫാം ഹൗസിന് സമീപം വെച്ച്‌ കൊലപ്പെടുത്താനായിരുന്നു പദ്ധതി.

അഞ്ചുപേരെയാണ് കൃത്യത്തിനായി നിയോഗിച്ചിട്ടുള്ളതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള 18 വയസ്സില്‍ താഴെ പ്രായമുള്ള യുവാക്കളെ അക്രമി സംഘം വാടകയ്ക്ക് എടുത്തതായും പൊലീസ് വ്യക്തമാക്കുന്നു. 60 മുതല്‍ 70 വരെ ആളുകളാണ് സല്‍മാൻ ഖാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത്. സല്‍മാന്റെ ബാന്ദ്രയിലെ വീട്, പൻവേല്‍ ഫാംഹൗസ്, ഗോരേഗാവ് ഫിലിം സിറ്റി എന്നിവിടങ്ങളിലാണ് പ്രധാനമായും നടനെ നിരീക്ഷിക്കുന്നത്.

സല്‍മാൻ ഖാനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. സല്‍മാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് പുറത്തുള്ള വെടിവെപ്പ് അന്വേഷിച്ചപ്പോഴാണ് സല്‍മാൻ ഖാനെ അദ്ദേഹത്തിന്റെ പൻവേല്‍ ഫാം ഹൗസിന് സമീപത്തു വെച്ച്‌ വധിക്കാനുള്ള ഗൂഢാലോചനയുടെ വിവരം പൊലീസിന് ലഭിച്ചത്. അടുത്തിടെയാണ് സല്‍മാൻ ഖാന്റെ അടുത്ത സുഹൃത്തും മഹാരാഷ്ട്ര മുൻമന്ത്രിയുമായ ബാബാ സിദ്ദിഖി അക്രമി സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. ഇതേത്തുടർന്ന് നടൻ സല്‍മാൻ ഖാനും അദ്ദേഹത്തിന്റെ വസതിക്കും പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group