Home Featured ബി.ജെ.പി എം.എല്‍.എ വിരുപക്ഷപ്പയെ പിടികൂടാന്‍ ലോകായുക്തയുടെ ഏഴു ടീം

ബി.ജെ.പി എം.എല്‍.എ വിരുപക്ഷപ്പയെ പിടികൂടാന്‍ ലോകായുക്തയുടെ ഏഴു ടീം

by admin

ബംഗളൂരു: അഴിമതിക്കേസില്‍ ഒന്നാം പ്രതിയായതോടെ ഒളിവില്‍പോയ കര്‍ണാടക ദാവന്‍കരെ ചന്നഗിരിയിലെ ബി.ജെ.പി എം.എല്‍.എ എം. വിരുപക്ഷപ്പയെ പിടികൂടാന്‍ ലേകായുക്ത ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ഏഴു സംഘം രൂപവത്കരിച്ചു. ഏഴു സംഘങ്ങള്‍ എം.എല്‍.എയെ ട്രാക്ക് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബംഗളൂരുവിലും ദാവന്‍കരെയിലുമായി ആരംഭിച്ചിട്ടുണ്ട്.

അതോെടാപ്പം എം.എല്‍.എയോട് ലോകായുക്ത പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് എം.എല്‍.എയുടെ ബംഗളൂരുവിലെയും ദാവന്‍കരെയിലെയും വസതികളിലേക്കും എം.എല്‍.എ ഹൗസിലേക്കും അദ്ദേഹം ചെയര്‍മാനായിരുന്ന കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡിന്റെ (കെ.എസ്.ഡി.എല്‍) ഓഫിസിലേക്കും അയക്കും. അതേസമയം, വിരുപക്ഷപ്പ ചെയര്‍മാനായിരുന്ന കെ.എസ്.ഡി.എല്ലില്‍ കോടികളുടെ അഴിമതി നടന്നതായി കെ.എസ്.ഡി.എല്‍ ജീവനക്കാരുടെ യൂനിയന്‍ ആരോപണമുന്നിയിച്ചിട്ടുണ്ട്.

കെ.എസ്.ഡി.എല്‍ എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്റ് ജി.ആര്‍. ശിവശങ്കറാണ് വാര്‍ത്തസമ്മേളനത്തില്‍ ആരോപണമുന്നയിച്ചത്. കരാറുകാര്‍ക്ക് ലാഭം ലഭിക്കാന്‍ ഉതകുന്ന തരത്തില്‍ നടത്തിയ ടെന്‍ഡറുകള്‍ മൂലം കമ്ബനിക്ക് സാമ്ബത്തിക തിരിച്ചടിയുണ്ടായതായി അദ്ദേഹം ചുണ്ടിക്കാട്ടി. വിപണി വിലയിലും മൂന്നിരട്ടി വര്‍ധനവിലാണ് അസംസ്കൃത വസ്തുക്കള്‍ വാങ്ങിയിരുന്നത്. 15 ലധികം അസംസ്കൃത വസ്തുക്കള്‍ ഇത്തരത്തില്‍ ഉയര്‍ന്ന വിലയില്‍ വാങ്ങിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച്‌ കര്‍ണാടക ലോകായുക്തക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ചന്നഗിരി ബി.ജെ.പി എം.എല്‍.എ എം. വിരുപക്ഷപ്പയുടെ (58) ദാവന്‍കരെയിലെ വസതിയില്‍ കഴിഞ്ഞദിവസം ലോകായുക്ത സംഘം നടത്തിയ റെയ്ഡില്‍ 16.5 ലക്ഷം രൂപയും രണ്ടു കിലോയിലേറെ സ്വര്‍ണവും 26 കിലോ വെള്ളിയും കണ്ടെടുത്തിരുന്നു. കേസില്‍ വിരുപക്ഷപ്പ ഒന്നാം പ്രതിയും കര്‍ണാടക അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് ഉദ്യോഗസ്ഥനും എം.എല്‍.എയുടെ മകനുമായ ബി.ഡബ്ല്യു.എസ്.എസ്.ബി ചീഫ് അക്കൗണ്ടന്റ് വി. പ്രശാന്ത് മദാല്‍ രണ്ടാം പ്രതിയുമാണ്. കരാറുകാരനില്‍നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പ്രശാന്തിനെ ലോകായുക്ത സംഘം കൈയോടെ പിടികൂടിയിരുന്നു.

പിന്നീട് ഓഫിസില്‍ നടത്തിയ പരിശോധനയില്‍ 2.2 കോടി രൂപയും ഡോളേഴ്സ് കോളനിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 6.1 കോടി രൂപയും കണ്ടെടുത്തു. അഴിമതിക്കേസില്‍ വെട്ടിലായതോടെ എം.എല്‍.എ വിരുപക്ഷപ്പ കെ.എസ് ആന്‍ഡ് ഡി.എല്‍ ചെയര്‍മാന്‍ പദവി രാജിവെച്ചിരുന്നു. കെ.എസ്.ഡി.എല്ലിനുവേണ്ടി അസംസ്കൃത വസ്തുക്കളുടെ കരാറിനായി വിരുപക്ഷപ്പ മകന്‍ വഴി കൈക്കൂലി വാങ്ങുകയായിരുന്നെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍.

You may also like

error: Content is protected !!
Join Our WhatsApp Group