ബംഗളുരു: ഛത്രപതി ശിവജിയുടെ പ്രതിമ കറുത്ത മഷി ഉപയോഗിച്ച് വികൃതമാക്കിയ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് ഞായറാഴ്ച അറിയിച്ചു. വെള്ളിയാഴ്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തിരച്ചിൽ നടത്തുകയും മുഖ്യപ്രതികൾ ഉൾപ്പെടെ ആറ് പേരെ പിടികൂടുകയും ചെയ്തു.
ബെലഗാവിയെ പടിഞ്ഞാറൻ സംസ്ഥാനത്തിലേക്ക് ലയിപ്പിക്കുന്നതിന് വേണ്ടി പോരാടുന്ന ഒരു പ്രാദേശിക സംഘടനയായ മഹാരാഷ്ട്ര ഏകീകരണ സമിതിയുടെ ആവശ്യത്തിൽ പ്രതിഷേധിച്ചായിരുന്നു അക്രമികളുടെ പ്രവർത്തി. സമുദായങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുക, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.