ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ.പി.എല്‍ മത്സരങ്ങളുടെ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റ സംഭവത്തില്‍ ഏഴുപേരെ ബംഗളൂരു പൊലീസിലെ സെൻട്രല്‍ ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ വിഭാഗം പിടികൂടി.ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരം നടന്ന വ്യാഴാഴ്ച അന്വേഷണ സംഘം ക്രിക്കറ്റ് ആരാധകരെന്ന നിലക്ക് പ്രതികളെ സമീപിക്കുകയായിരുന്നു. സ്റ്റേഡിയത്തിനകത്തെ കാന്റീനിലെ ജീവനക്കാരനായ മനേജ് ഖണ്ഡെ (28), ഇയാളുടെ സഹായി ആർ.ടി നഗർ സ്വദേശി സന്തോഷ് എന്നിവരാണ് ഒരു കേസില്‍ പിടിയിലായത്.
1200 രൂപയുടെ ടിക്കറ്റ് 7000 രൂപ വരെ വാങ്ങിയാണ് ഇവർ വിറ്റിരുന്നത്. ഇവരില്‍നിന്ന് നാല് ടിക്കറ്റുകളും കണ്ടെടുത്തു.ഈ കേസില്‍ കാന്റീൻ മാനേജർമാരായ എച്ച്. ശിവകുമാർ, കെ. നാഗരാജ് എന്നിവർ ഒളിവിലാണ്. മറ്റൊരു സംഭവത്തില്‍ കോംപ്ലിമെന്ററി ടിക്കറ്റുകള്‍ 5,000 മുതല്‍ 10,000 രൂപ വരെ ഈടാക്കി മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് അഞ്ചുപേർ പിടിയിലായി.
കാലുകള്‍ കൂട്ടിക്കെട്ടി, നഖങ്ങള്‍ പിഴുതെടുത്തു; കരടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു!
ഒരു കരടിയെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ഛത്തിസ്ഗഡിലെ സുക്കുമ ജില്ലയിലാണ് സംഭവം.രണ്ട് ഗ്രാമവാസികളാണ് കരടിയെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് രണ്ട് വര്‍ഷം വരെ ജയിലഴിക്കുള്ളിലാവുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കാലുകള്‍ കെട്ടിയ നിലയില്‍ വായില്‍ നിന്നടക്കം ചോര ഒലിക്കുന്ന നിലയില്‍ വേദന കൊണ്ട് പുളയുന്ന കരടിയെയാണ് വീഡിയോയില്‍ കാണുന്നത്. ചിലര്‍ കമ്ബുകൊണ്ട് കരടിയെ അടിക്കുന്നുണ്ട്. കരടിയുടെ നഖങ്ങളും ഇവര്‍ പിഴുതെടുത്തു.ഒരാള്‍ കരടിയുടെ ചെവിയില്‍ പിടിച്ച് വലിക്കുമ്ബോള്‍ മറ്റൊരാള്‍ തലയ്ക്ക് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കരടിയെ ഉപദ്രവിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ദൃശ്യങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടെന്നും ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ആര്‍സി ദുഗ്ഗ മാധ്യമങ്ങളോട് പ്രതികരിച്ചു.
സുക്മ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസറും റെയ്ഞ്ച് ഓഫീസറും ഒരു ടീം രൂപീകരിച്ച് വീഡിയോയിലുള്ള ഗ്രാമവാസികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.