ബെംഗളൂരു : ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ(ചല്ലഘട്ട-വൈറ്റ് ഫീൽഡ് (കാടുഗോഡി) ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിൽ ഈ പാതയിൽ മാർച്ച് ഒൻപതിന് ഗതാഗതം ഭാഗികമായി മുടങ്ങും. മാഗഡി റോഡ് മെട്രോ സ്റ്റേഷനും എം.ജി. റോഡ് മെട്രോ സ്റ്റേഷനും ഇടയിൽ രാവിലെ ഏഴുമുതൽ പത്തുവരെയാണ് മുടങ്ങുക.
ഇതിങ്ങനെയൊന്നുമല്ലെടാ; കണ്ടിരുന്നവരെല്ലാം ചിരിച്ചുപോയി, ഭാവിവധുവിനെ കുറിച്ചുള്ള യുവാവിന്റെ വിവരണം കണ്ടോ?
വിവാഹദിവസം വരനും വധുവും നടത്തുന്ന പ്രസംഗങ്ങള്‍ പലപ്പോഴും വളരെ റൊമാന്റിക്കായിരിക്കും, അതേസമയം വളരെ വൈകാരികവും ആയിരിക്കും.എന്നാല്‍, ഒരു കല്ല്യാണപ്പയ്യനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പവർ പോയിന്റ് പ്രസന്റേഷൻ ആയിട്ടാണ് യുവാവ് തന്റെ ഭാര്യയെ കുറിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. അത് മാത്രമല്ല, എല്ലാവരേയും ചിരിപ്പിക്കുന്ന തരത്തിലാണ് അയാള്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതും.രാഹുല്‍ ഭഗതാനിയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പൂജയോടുള്ള എന്റെ സ്നേഹം എന്നു പറഞ്ഞാണ് യുവാവിന്റെ പവർ പോയിന്റ് പ്രസന്റേഷൻ. അതില്‍ ആദ്യം തന്നെ കാണിക്കുന്നത് ഒരു ചെറിയ ബോക്സിന്റെ ചിത്രമാണ്.
അതായിരുന്നത്രെ പൂജയെ പരിചയപ്പെടുന്നതിന് മുമ്ബുള്ള യുവാവിന്റെ സ്കിൻ കെയർ റുട്ടീൻ.എന്നാല്‍, അത് കഴിഞ്ഞ് കാണിക്കുന്നത് പൂജയെ പരിചയപ്പെട്ട ശേഷമുള്ള സ്കിൻ കെയർ റുട്ടീനാണ്. അനേകം പ്രൊഡക്ടുകളുടെ ചിത്രങ്ങളാണ് അതില്‍ കാണുന്നത്. പൂജ ഒരു ഡെർമറ്റോളജിസ്റ്റാണ്. 10 സ്റ്റെപ്പുകളുള്ളതാണ് പൂജയെ പരിചയപ്പെട്ട ശേഷമുള്ള യുവാവിന്റെ സ്കിൻ കെയർ.തന്റെ സുന്ദരവും കോമളവുമായ ചർമ്മത്തിന്റെ രഹസ്യം ഇതാണ് എന്നാണ് യുവാവ് പറയുന്നത്. അതില്‍ സണ്‍സ്ക്രീനും ഫേസ്വാഷും മോയിസ്ചറൈസറും എല്ലാം ഉണ്ട്. മാത്രവുമല്ല, ഇതെല്ലാം താൻ പാലിക്കുന്നുണ്ടോ എന്ന് പൂജ ഉറപ്പ് വരുത്താറുണ്ട് എന്നും യുവാവ് പറയുന്നുണ്ട്.
എന്തായാലും, അതിവൈകാരികവും പ്രണയാർദ്രവുമായി തീരേണ്ടിയിരുന്ന ഒരു പ്രസന്റേഷൻ ചിരിക്കാനുള്ള വകയാണ് ശരിക്കും നല്‍കിയത്. വീഡിയോ കണ്ടതോടെ നിരവധിപ്പേരാണ് ഇതിന് രസകരമായി കമന്റുകള്‍ നല്‍കിയിരിക്കുന്നത്. അതുപോലെ, എന്തൊക്കെ പ്രൊഡക്ടാണ് യുവാവിന് വേണ്ടി പൂജ നിർദ്ദേശിച്ചത് എന്നും ചോദിച്ചിട്ടുണ്ട്.