Home പ്രധാന വാർത്തകൾ ബെംഗളൂരു വിമാനത്താവളത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച; രണ്ട് ടാക്സി ഡ്രൈവര്‍മാരെ ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറി

ബെംഗളൂരു വിമാനത്താവളത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച; രണ്ട് ടാക്സി ഡ്രൈവര്‍മാരെ ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറി

by admin

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച. ടെർമിനല്‍ 1-ലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപത്ത് ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് വടിവാളുമായി യുവാവിന്റെ പരാക്രമം.ടാക്സി ഡ്രൈവർമാരെ കത്തി ഉപയോഗിച്ച്‌ ആക്രമിച്ച യുവാവ് നേരെ ഓടിക്കയറിയത് വിമാനത്താവളത്തിലെ വിവിഐപി മേഖലയിലേക്ക് ആയിരുന്നു. സംഭവത്തില്‍ ടാക്സി ഡ്രൈവർ ആയ സുഹൈല്‍ എന്നയാള്‍ അറസ്റ്റിലായി.ഇന്നലെ പുലർച്ചെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ജയനഗർ സ്വദേശിയാണ് സുഹൈല്‍. ഇയാള്‍ ആണ് ഒപ്പമുണ്ടായിരുന്ന ഡ്രൈവർമാരെ ആക്രമിച്ച ശേഷം വിവിഐപി മേഖലയിലേക്ക് ഓടിക്കയറിയതും വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും. വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറിയ ഇയാളെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ ചേർന്ന് കീഴടക്കുകയായിരുന്നു. ഇയാളെ പിടികൂടുന്നതിനിടെ ഒരു സിഐഎസ്‌എഫ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group