Home Featured കാവേരിയിൽ നീരൊഴുക്ക് കൂടുന്നു : അപകട സെൽഫി വേണ്ടാ ; സഞ്ചാരികൾക്ക് അധികൃതരുടെ മുന്നറിയിപ്പ്

കാവേരിയിൽ നീരൊഴുക്ക് കൂടുന്നു : അപകട സെൽഫി വേണ്ടാ ; സഞ്ചാരികൾക്ക് അധികൃതരുടെ മുന്നറിയിപ്പ്

by admin

മൈസൂരു : കെആർഎസ് അണക്കെട്ടിൽനിന്ന്ജലം പുറത്തേക്ക് ഒഴുക്കിവിടുന്നതിന്റെ അളവ് ദിനംപ്രതി വർധിപ്പിക്കുന്നതിനാൽ കാവേരി നദിക്കരയിൽ അപകട സെൽഫി വേണ്ടെന്ന് സഞ്ചാരികൾക്ക് അധികൃതരുടെ മുന്നറിയിപ്പ്. നദിക്കരയിൽ ഫോട്ടോയ്ക്ക് പോസ്ചെയ്യുന്നതിനിടെ ശ്രീരംഗപട്ടണത്ത് ഞായറാഴ്ച വൈകീട്ട് യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചിരുന്നു. ഇതേത്തുടർന്നാണ് അധികൃതരുടെ പുതിയ നിർദേശം.സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് വന്ന ഓട്ടോ ഡ്രൈവർ മൈസൂരു സ്വദേശിയായ മഹേഷ് (36) ആണ് മരിച്ചത്. ഞായറാഴ്‌ച വൈകീട്ടാണ് സംഭവം.

കെആർഎസ് അണക്കെട്ടിന് സമീപം ഫോട്ടോയ്ക്ക് പോസ്ചെയ്യുന്നതിനിടെ മഹേഷ് കാൽവഴുതി നദിയിലേക്ക് വീഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം അഗ്നിരക്ഷാസേനയാണ് കരയ്ക്കെത്തിച്ചത്.കുടക് ജില്ലയിലും കേരളത്തിലെ വയനാട്ടിലെ കബനിനദിയുടെ വൃഷ്ടിപ്രദേശത്തും കനത്ത മഴ തുടരുന്നതിനാൽ കാവേരിനദിയിലെ ജലനിരപ്പ് ഉയരുകയാണ്. 90 വർഷം പഴക്കമുള്ള കെആർഎസ് അണക്കെട്ടിന്റെ സംരക്ഷണഭിത്തിക്ക് സമീപം സഞ്ചാരികൾ അപകടകരമായ രീതിയിൽ ഇറങ്ങുന്നതും സെൽഫി എടുക്കുന്നതും ഇപ്പോൾ കൂടിവരുകയാണെന്ന് കാവേരി നീരാവരി നിഗം ലിമിറ്റഡ് ചീഫ് എൻജിനിയർ ശിവശങ്കർ അറിയിച്ചു.

ഇത് വൻ ദുരന്തത്തിന് വഴിവെക്കും.ഒഴുക്ക് കൂടിയ നദിക്ക് സമീപം സെൽഫികളും വീഡിയോകളും എടുത്ത് സഞ്ചാരികൾ സാമൂഹികമാധ്യമത്തിൽ പങ്കിടുകയാണ്. ഇത് കൂടുതൽ ആളുകളെ പ്രദേശത്തേക്ക് ആകർഷിക്കുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന പ്രവണതയാണ്. അതിനാൽ ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രതപാലിക്കണം. അപകടസാധ്യത തടയാൻ ഇത്തരം മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ റവന്യൂ ഉദ്യോഗസ്ഥർക്കും പോലീസിനും നിർദേശം നൽകിയതായി ശിവശങ്കർ അറിയിച്ചു.

വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

ഇറ്റലിയിലെ ബെർഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ പറന്നുയരാൻ ഒരുങ്ങുകയായിരുന്ന വോളോട്ടിയ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി ഒരാള്‍ മരിച്ചു.രാവിലെ 10.20-ന് ഉണ്ടായ ഈ അപകടത്തില്‍ 35 വയസ്സുള്ള ഒരു യുവാവാണ് മരണപ്പെട്ടതെന്ന് ഇറ്റാലിയൻ മാധ്യമങ്ങള്‍ വെളിപ്പെടുത്തി.സ്പെയിനിലെ ആസ്റ്റുരിയസിലേക്ക് പുറപ്പെടാനിരുന്ന വൊളോത്തിയ എയർലൈൻസിന്റെ എ319 എയർബസിന്റെ മുന്നിലാണ് ഇയാള്‍ അപ്രതീക്ഷിതമായി എത്തിയത്. ഈ സംഭവത്തെ തുടർന്ന് വിമാനത്താവളത്തില്‍ ഏകദേശം രണ്ട് മണിക്കൂർ വിമാന ഗതാഗതം തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു.

ഇയാള്‍ യാത്രക്കാരനോ വിമാനത്താവള ജീവനക്കാരനോ അല്ലെന്നും, വിമാനത്താവളത്തിന്റെ ബാഗേജ് ക്ലെയിം ഏരിയയ്ക്ക് സമീപമുള്ള സുരക്ഷാ വാതിലുകളില്‍ ഒന്നിലൂടെയാണ് അയാള്‍ റണ്‍വേയില്‍ പ്രവേശിച്ചതെന്ന് കരുതുന്നതായും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.വൊളോത്തിയ എയർലൈൻസ് ഈ ദുരന്തത്തെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഫലമായി ഏകദേശം 19 വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും 9 വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തതായി ഫ്ലൈറ്റ് ട്രാക്കർ ഏജൻസിയായ ഫ്ലൈറ്റ്റ്റാഡാർ-24 അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group