ബംഗളൂരു: പീനിയയില്‍ പേയിങ് ഗെസ്റ്റ് ഹോസ്റ്റലില്‍ കോളജ് വിദ്യാർഥിനിയെ ചുംബിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍.പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 19കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഒക്ടോബർ 24ന് രാത്രി 11.30നാണ് കേസിനാസ്പദമായ സംഭവം. സ്റ്റെയർ കേസില്‍ വീണ ലൈറ്റർ എടുക്കാനായി വന്നപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരൻ കയറിപ്പിടിച്ചു ചുംബിച്ചതായാണ് പരാതി.
പെണ്‍കുട്ടി വിവരം പി.ജി ഉടമയെയും വനിത വാർഡനെയും അറിയിച്ചു. എന്നാല്‍, ഇവർ വിഷയം പറഞ്ഞൊതുക്കാൻ ശ്രമിക്കുകയും സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി പിന്നീട് പൊലീസില്‍ നേരിട്ട് പരാതി നല്‍കി. ഇതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പി.ജി ഉടമക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഡിജിറ്റല്‍ അറസ്റ്റ്’: വീട്ടമ്മക്ക് 14 ലക്ഷം രൂപ നഷ്ടമായി
അനധികൃതമായി പണമിടപാട് കേസില്‍ കുറ്റക്കാരിയാണെന്നും ഡിജിറ്റല്‍ അറസ്റ്റിലാണെന്നും പറഞ്ഞ് കബളിപ്പിച്ച് മുംബൈയില്‍ വീട്ടമ്മയില്‍നിന്നും 14 ലക്ഷം രൂപ തട്ടിയെടുത്തു.67കാരിയായ മുംബൈ സ്വദേശിനിയെ ഓണ്‍ലൈൻ തട്ടിപ്പുകാർ ‘ഡിജിറ്റല്‍ അറസ്റ്റ്’ രേഖപ്പെടുത്തിയെന്ന് പറഞ്ഞ് വലയിലാക്കുകയായിരുന്നു. വീട്ടമ്മയുടെ അക്കൗണ്ടിലെ പണമിടപാടുകള്‍ പരിശോധിക്കണമെന്നും ശരിയാണെന്ന് ബോധ്യപ്പെടുന്നതുവരെ തങ്ങളുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യണമെന്നും തട്ടിപ്പുകാർ ഇവരെ അറിയിക്കുകയായിരുന്നു.
ശേഷം ഇവർ പറഞ്ഞ പ്രകാരം പണമയച്ചു കൊടുത്ത വീട്ടമ്മ താൻ കബളിപ്പിക്കപ്പെട്ട് എന്ന് മനസ്സിലായതിനെ തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.ഉടനടി നടപടിയെടുക്കുന്നില്ലെങ്കില്‍ അറസ്റ്റോ നിയമപരമായ പ്രത്യാഘാതങ്ങളോ നേരടേണ്ടി വരുമെന്ന് ഇരയെ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി. നിർദ്ദിഷ്ട ബാങ്ക് അക്കൗണ്ടുകളിലേക്കോ യൂപി.ഐ ഐ.ഡികളിലേക്കോ തുക ട്രാൻസ്ഫർ ചെയ്യാൻ വ്യക്തികളെ നിർബന്ധിക്കുന്ന ഇത്തരം തട്ടിപ്പുകാരെ കരുതിയിരിക്കണമെന്ന് അധികൃതർ അറിയിച്ചു.