Home Featured ബംഗളൂരു – മൈസൂരു എക്സ്പ്രസ് വേയില്‍ ജൂലായ് ഒന്ന് മുതല്‍ രണ്ടാം ഘട്ട ടോള്‍ പിരിവ്

ബംഗളൂരു – മൈസൂരു എക്സ്പ്രസ് വേയില്‍ ജൂലായ് ഒന്ന് മുതല്‍ രണ്ടാം ഘട്ട ടോള്‍ പിരിവ്

by admin

ബംഗളൂരു: ബംഗളൂരു – മൈസൂരു എക്സ്പ്രസ് വേയില്‍ ജൂലായ് ഒന്ന് മുതല്‍ രണ്ടാം ഘട്ട ടോള്‍ പിരിവ് ആരംഭിക്കും. ഇതോടെ വൻ തുകയാണ് ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്ക് ടോളായി നല്‍കേണ്ടി വരിക.

നിദാഘട്ട മുതല്‍ മൈസൂരു വരെയുള്ള പാതയിലാണ് ടോള്‍ പിരിവ് തുടങ്ങുന്നത്. ടോള്‍ പ്ലാസ കൈകാര്യം ചെയ്യുന്ന നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം ജൂലായ് ഒന്നിന് രാവിലെ എട്ട് മണി മുതലാണ് ടോള്‍ പിരിവ് ആരംഭിക്കുക.

ടോള്‍ പ്ലാസയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്നലെ ഉച്ചയോടെ ജീവനക്കാരും ഉദ്യോഗസ്ഥരും കളക്ഷൻ ബൂത്തുകളില്‍ സജ്ജീകരിച്ച ഇലക്‌ട്രോണിക് സംവിധാനങ്ങളുടെ ട്രയല്‍ റണ്‍ നടത്തി. കൂടാതെ ജൂലായ് ഒന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുമെന്ന് ജനങ്ങളെ അറിയിക്കുകയും ചെയ്തു. ടോള്‍ പിരിവ് സുഗമമായിരിക്കുമെന്നും അതിനുവേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. മാര്‍ച്ച്‌ 14 മുതല്‍ നിദാഘട്ട വരെയുള്ള ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയുടെ 56 കിലോമീറ്റര്‍ ഭാഗത്ത് ടോള്‍ പിരിക്കാൻ തുടങ്ങിയിരുന്നു.

ആകെ മൂന്ന് ടോള്‍ പ്ലാസകളുണ്ടെങ്കിലും രണ്ടിടത്ത് മാത്രമേ ടോള്‍ പിരിക്കുകയുള്ളൂ. നിരക്കുകള്‍ അറിയാം.

വണ്‍-വേ ടോള്‍ നിരക്കുകള്‍

• കാര്‍, ജീപ്പ്, വാൻ -155 രൂപ.
•ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍, ലൈറ്റ് ഗുഡ്സ് വെഹിക്കിള്‍, മിനി ബസ് – 250 രൂപ.

•ട്രക്ക്, ബസ് (രണ്ട് ആക്സിലുകള്‍) -525 രൂപ.

•ത്രീ ആക്സില്‍ വാണിജ്യ വാഹനം – 575 രൂപ.
• മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ (4 മുതല്‍ 6 വരെ ആക്സില്‍) – 825 രൂപ.
• വലിയ വാഹനം (7 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആക്സിലുകള്‍) – 1,005 രൂപ.

അതേ ദിവസം തന്നെ റിട്ടേണ്‍ ചാര്‍ജുകള്‍
• കാര്‍, ജീപ്പ്, വാൻ – 235 രൂപ.
• ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍, ലൈറ്റ് ഗുഡ്സ് വെഹിക്കിള്‍, മിനി ബസ് – 375രൂപ.
• ട്രക്ക്, ബസ് (രണ്ട് ആക്സിലുകള്‍) – 790 രൂപ.
• ത്രീ ആക്സില്‍ വാഹനം – 860 രൂപ.
• മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ (4 മുതല്‍ 6 വരെ ആക്സില്‍) – 1,240 രൂപ.
• വലിയ വാഹനം (7 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആക്സിലുകള്‍) – 1,510രൂപ.

You may also like

error: Content is protected !!
Join Our WhatsApp Group