ബംഗളൂരു: ലോകത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള വ്യത്യസ്ത സമുദ്രോല്പന്നങ്ങളും രുചികരമായ മത്സ്യവിഭവങ്ങളുമായി സീഫുഡ് ഫെസ്റ്റിവലിന് ലുലുവില്‍ തുടക്കമായി.
കർണാടക മത്സ്യബന്ധന മന്ത്രി മംഗള്‍ എസ്. വൈദ്യ ഉദ്ഘാടനം ചെയ്തു. രാജാജിനഗർ ലുലു ഹൈപ്പർ മാർക്കറ്റിലും കനക്പുര ലുലു ഡെയ്ലിയിലുമാണ് സീഫുഡ് ഫെസ്റ്റ്. പ്രാദേശിക മത്സ്യങ്ങളുടെയും ലോകത്തെ വിവിധയിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെയും വിപുലമായ കലവറയാണ് ലുലുവില്‍ സജ്ജീകരിച്ചിരിക്കുന്നത്. മീൻ വിഭവങ്ങളുടെ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. മത്സ്യ ഉല്പന്നങ്ങള്ക്ക് പ്രത്യേക ഓഫറുകളും ലഭ്യമാണ്. ഫെബ്രുവരി 11ന് ഫെസ്റ്റ് സമാപിക്കും.