Home Featured ബെംഗളുരുവില്‍ വണ്ടിയോടിക്കുന്നതിനെക്കാള്‍ ഭേദം നടക്കുന്നതാ! ഗൂഗിൾ മാപ്പിന്റെ സ്ക്രീൻഷോട്ട് വൈറൽ

ബെംഗളുരുവില്‍ വണ്ടിയോടിക്കുന്നതിനെക്കാള്‍ ഭേദം നടക്കുന്നതാ! ഗൂഗിൾ മാപ്പിന്റെ സ്ക്രീൻഷോട്ട് വൈറൽ

by admin

ബെംഗളൂരു : ഗതാഗതകുരുക്കിന് പേര് കേട്ട നഗരമാണ് ബെംഗളുരു എന്നത് എടുത്തു പറയേണ്ട കാര്യമില്ല. നിസാരദൂരം സഞ്ചരിക്കണമെങ്കിൽ പോലും നഗരത്തിൽ മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി കിടക്കേണ്ട അവസ്ഥയാണ്. ഇപ്പോഴിതാ ബെംഗളുരു നഗരത്തിൽ വാഹനം ഓടിച്ചു പോകുന്നതിനേക്കാൾ വേഗത്തിൽ നടന്നെത്താമെന്ന് സ്ഥിരീകരിക്കുന്ന ഗൂഗിൾ മാപ്പിന്റെ ഒരു സ്ക്രീൻഷോട്ട് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ബ്രിഗേഡ് മെട്രോപോളിസിൽ നിന്ന് 6-കിലോമീറ്റർ ദൂരമുള്ള കെആർ പുരം റെയിൽവെ സ്റ്റേഷനിലേക്ക് വാഹനമോടിച്ചെത്താന്‍ എടുക്കുന്ന സമയവും നടന്നെത്താനെടുക്കുന്ന സമയവും താരതമ്യം ചെയ്തുകൊണ്ടുള്ള ഗൂഗിള്‍മാപ്പ് സ്ക്രീന്‍ഷോട്ട് ആയുഷ് സിംഗ് എന്ന യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ബ്രിഗേഡ് മെട്രോപോളിസില്‍ നിന്ന് കെആർ പുരം റെയിൽവെ സ്റ്റേഷനിലേക്ക് വാഹനം ഡ്രൈവ് ചെയ്ത് എത്താൻ ഏകദേശം 44- മിനിറ്റ് എടുക്കും എന്നാണ് ഗൂഗിൾ മാപ്പിൽ കാണിച്ചിരിക്കുന്നത്. ഇനി ഇവിടേക്ക് നടക്കുകയാണെങ്കിൽ 42- മിനിറ്റ് കൊണ്ട് എത്താമെന്നും ഗൂഗിൾ മാപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ബെംഗളുരുവില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ് എന്ന തലക്കെട്ടോടെയാണ് ആയുഷ് സിങ് ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുന്നത്.

നിമിഷനേരങ്ങൾ കൊണ്ട് പോസ്റ്റ് വൈറലാവുകയും പിന്നാലെ നഗരത്തിലെ ഗതാഗതക്കുരുക്കിനെ കുറിച്ചുള്ള ചർച്ചകൾക്ക് ഇത് വഴിവയ്ക്കുകയും ചെയ്തു. നിരവധി പേര്‍ തങ്ങൾക്കുണ്ടായ അനുഭവങ്ങളും പോസ്റ്റിന് താഴെ പങ്കുവെച്ചു.ലോകത്തിലെ മിക്ക മെട്രോ നഗരങ്ങളിലും ഇതേ അവസ്ഥയാണെന്നും ചിലർ ചൂണ്ടിക്കാട്ടി. കൂടാതെ ബെംഗളുരുവിന് പുറമേ മുംബൈയിലും ഡൽഹിയിലും ഇതേ അവസ്ഥ തന്നെയാണെന്നും മറ്റൊരാൾ പ്രതികരിച്ചു.

ആരോഗ്യകരമായ ലൈഫ്‌സ്റ്റൈലിനായി ബെംഗളുരു ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ്. ഇനി മുതൽ ജിമ്മിൽ പോയി ട്രെഡ്മില്ലില്‍ നടന്ന് സമയം കളയേണ്ടതില്ല” ഒരാള്‍ തമാശരൂപേണ പറഞ്ഞു. ഇതിനോടകം ഈ പോസ്റ്റ് 6 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group