കർണാടക രാജ്യോത്സവ ദിനത്തോടനുബന്ധിച്ച് നവംബർ ഒന്നിന് എല്ലാ സ്‌കൂളുകൾ, വ്യവസായ സ്ഥാപനങ്ങൾ, ഐടി/ബിടി കമ്പനികൾ എന്നിവരോട് കർണാടക പതാക ഉയർത്താൻ കർണാടക സർക്കാർ നിർദ്ദേശം നൽകി.
സർക്കാർ, സ്വകാര്യ സ്‌കൂളുകൾ സംസ്ഥാന പതാക ഉയർത്തണമെന്നും കന്നഡയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നിന്ന് ഐടി, ബിടി കമ്പനികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, അവർ അവരുടെ കെട്ടിടങ്ങളിൽ കർണാടക പതാക ഉയർത്തേണ്ടതുണ്ട്. ഈ കമ്പനികൾ പതാക ഉയർത്തുന്നത് ഫോട്ടോ എടുത്ത് ബൃഹത് ബംഗളൂരു മഹാനഗര പാലികെയിൽ സമർപ്പിച്ച് രേഖപ്പെടുത്തേണ്ടത് സർക്കാർ നിർബന്ധമാക്കി.