Home Uncategorized മുൻ എംപിയുടെ ഭാര്യയാണെന്ന് അവകാശവാദം; സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക അറസ്റ്റില്‍

മുൻ എംപിയുടെ ഭാര്യയാണെന്ന് അവകാശവാദം; സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക അറസ്റ്റില്‍

by admin

കർണാടക ഉപമുഖ്യമന്ത്രിയുടെ സഹോദര ഭാര്യയെന്ന് അവകാശപ്പെട്ട യുവതി അറസ്റ്റില്‍. കനകപുര താലൂക്കിലെ ദൊഡ്ഡലഹള്ളി ഗ്രാമത്തില്‍ നിന്നുള്ള പവിത്ര എന്ന യുവതിയാണ് അറസ്റ്റിലായത്.ഡി കെ ശിവകുമാറിന്റെ സഹോദരൻ മുൻ എംപി ഡി കെ സുരേഷിന്റെ ഭാര്യയാണെന്നായിരുന്നു പവിത്രയുടെ അവകാശവാദം. ഇക്കാര്യം പറഞ്ഞ് യുവതി സമൂഹ മാധ്യമങ്ങളില്‍ വീഡിയോയും പങ്കുവെച്ചിരുന്നു.

ഡി.കെ. സുരേഷിന്റെ ഫോട്ടോയ്‌ക്കൊപ്പം തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് ചേർത്താണ് പവിത്ര വീഡിയോ തയ്യാറാക്കിയത്. ഈ വീഡിയോ യുവതി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ു്പചരിപ്പിക്കുകയും ചെയ്തിരുന്നു. ഡി.കെ. സുരേഷിനെതിരെ ദുരുദ്ദേശ്യപരമായ പ്രചാരണം നടക്കുന്നുണ്ടെന്ന് അഭിഭാഷകൻ പ്രദീപ് പരാതിപ്പെട്ടിരുന്നു. തുടർന്ന് സ്ത്രീക്കെതിരെ രാമനഗര പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു .

ഡി.കെ.യുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പവിത്ര പൊലീസിന്റെ പിടിയിലായത്. മൈസൂരില്‍ ഒരു സർക്കാർ സ്കൂള്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് പവിത്ര. വിവാഹമോചനം നേടിയ അവർ ഇപ്പോള്‍ മൈസൂരിലാണ് താമസിക്കുന്നത്. മൈസൂരില്‍ വെച്ച്‌ അയല്‍ക്കാരുടെ ശല്യം കാരണം ആളുകള്‍ താൻ ഡി.കെ. സുരേഷിന്റെ ഭാര്യയാണെന്ന് കരുതാൻ വേണ്ടിയാണ് അങ്ങിനെ അവകാശപ്പെടുന്ന ഒരു വീഡിയോ നിർമ്മിച്ച്‌ പങ്കുവെച്ചത് എന്ന് അവർ പൊലീസിനോട് സമ്മതിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട് ചെയ്യുന്നു.

നേരത്തെ ഡി കെ സുരേഷിന്റെ സഹോദരിയാണെന്ന് അവകാശപ്പെട്ട് ബംഗളുരു നഗരത്തിലെ ഒരു ജ്വല്ലറിയില്‍ നിന്ന് 8.41 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഐശ്വര്യ ഗൗഡ എന്ന സ്ത്രീ അറസ്റ്റിലായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group