മംഗളൂരു : സ്കൂൾ ബസിനുപിന്നിൽ ചരക്കുലോറിയിടിച്ച് ഏഴ് വിദ്യാർഥികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. ശാരദ നികേതൻ പബ്ലിക് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.ആരുടെയും പരിക്ക് സാര മുള്ളതല്ല.കാപ്പിക്കാടുനിന്ന് വിദ്യാർഥികളെ കയറ്റി തലപ്പാടി യിലേക്ക് പോകുകയായിരുന്ന ബസിന്റെ പിറകുവശത്താണ് ഗോവയിൽനിന്ന് മീനുമായി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിടിച്ചത്.ബസിൽ 24 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.