Home Featured ബംഗളൂരു : മദ്യപിച്ച്‌ സ്കൂള്‍ ബസുകളോടിച്ച 58 ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

ബംഗളൂരു : മദ്യപിച്ച്‌ സ്കൂള്‍ ബസുകളോടിച്ച 58 ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

by admin

ബംഗളൂരു: മദ്യപിച്ച്‌ വാഹനമോടിച്ചതിന് ബംഗളൂരു ട്രാഫിക് പൊലീസ് 58 സ്കൂള്‍ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. വിദ്യാർഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നഗരത്തില്‍ പൊലീസ് പ്രത്യേകപരിശോധന നടത്തിയത്.

രാവിലെ മൂന്നുമണിക്കൂർ പലയിടങ്ങളിലായി 4500-ല്‍പരം സ്കൂള്‍ബസുകള്‍ പരിശോധിച്ചു. മദ്യപിച്ചവരുടെ ലൈസൻസ് പിടിച്ചെടുത്ത പൊലീസ് ഇവ ബന്ധപ്പെട്ട ആർ.ടി ഓഫിസിന് കൈമാറും. ആർ.ടി.ഒ ലൈസൻസ് താല്‍ക്കാലികമായി റദ്ദാക്കും

അഹ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ പറഞ്ഞത് കള്ളമെന്ന് നടി; ഒടുവില്‍ പോസ്റ്റ് മുക്കി ക്ഷമാപണം

270 പേർ കൊല്ലപ്പെട്ട അഹ്മദാബാദ് വിമാനദുരന്തത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനാണ് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ.വിശ്വാസ് വിമാനത്തിലെ യാത്രക്കാരനല്ലെന്നും കള്ളം പറഞ്ഞു എന്നും ബോളിവുഡ് നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂർത്തി അവകാശപ്പെട്ടിരുന്നു. പരാമർശം വിവാദമായതിന് പിന്നാലെ പരസ്യമായി മാപ്പ് പറഞ്ഞ് നടി രംഗത്ത് എത്തി.വിശ്വാസ് കള്ളമാണ് പറഞ്ഞതെങ്കില്‍ ഗുരുതരമായ ശിക്ഷ അദ്ദേഹം അർഹിക്കുന്നു എന്നതായിരുന്നു സുചിത്രയുടെ പോസ്റ്റ്.

പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു. എയർ ഇന്ത്യ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാളെക്കുറിച്ചുള്ള ട്വീറ്റ് താൻ നീക്കം ചെയ്തതായി നടി അറിയിച്ചു. പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന് തോന്നുന്നു. ക്ഷമിക്കണം എന്ന് അവർ കുറിച്ചു. ഒരു സുഹൃത്ത് പങ്കിട്ട വിവരങ്ങള്‍ താൻ വീണ്ടും പോസ്റ്റ് ചെയ്തതാണെന്നും ആദ്യം അത് സ്ഥിരീകരിക്കാത്തതില്‍ ഖേദിക്കുന്നുവെന്നും വ്യക്തമാക്കി.

വിമാനം അപകടത്തില്‍പെട്ടപ്പോള്‍ സീറ്റുള്‍പ്പെടെ പുറത്തേക്ക് തെറിച്ചുവീണതോടെയാണ് വിശ്വാസ് കുമാറിന് രക്ഷപ്പെടാനായത്. തീഗോളമായി മാറുന്ന വിമാനത്തിനരികില്‍ നിന്ന് കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടുവരുന്ന വിശ്വാസ് കുമാറിന്‍റെ വിഡിയോകള്‍ പ്രചരിച്ചിരുന്നു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസ് പൗരന്മാർ, ഒരു കനേഡിയൻ എന്നിവരുള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group