Home Featured കർണാടകയില്‍ സ്കൂള്‍ ബസും ട്രാക്ടറും കൂട്ടിയിടിച്ച്‌ അപകടം; നാല് വിദ്യാര്‍ഥികള്‍ മരിച്ചു

കർണാടകയില്‍ സ്കൂള്‍ ബസും ട്രാക്ടറും കൂട്ടിയിടിച്ച്‌ അപകടം; നാല് വിദ്യാര്‍ഥികള്‍ മരിച്ചു

by admin

ബെംഗളൂരു: കർണാടകയില്‍ സ്കൂള്‍ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് വിദ്യാർഥികള്‍ മരിച്ചു. അപകടത്തില്‍ എട്ട് പേർക്ക് പരിക്കേറ്റു. ബാഗല്‍കോട്ട് ജില്ലയിലെ ജാംഖണ്ഡിലെ അളഗൂർ ഗ്രാമത്തിലാണ് അപകടമുണ്ടായത്. അളഗൂരിലെ വർധമാൻ മഹാവീർ എജ്യുക്കേഷണല്‍ സൊസൈറ്റിയിലെ വിദ്യാർഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

കവതഗി ഗ്രാമത്തില്‍ നിന്ന് മടങ്ങുമ്ബോഴായിരുന്നു അപകടം. പതിമൂന്നിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു.

തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; കാറിലുണ്ടായിരുന്ന ആറ് പേരും മരിച്ചു

തെങ്കാശി: തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. ആറ് പേർ മരിച്ചു. സിമന്റ് കയറ്റിവന്ന ലോറിയും കാറുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. തെങ്കാശി പുളിയാങ്കുടി സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.

കാർത്തിക്, മനോജ്, സുബ്രഹ്മണ്യം, മനു സുബ്രഹ്മണ്യം, വേല്‍മനോജ് എന്നിവരെ തിരിച്ചറിഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. കുറ്റാലം സന്ദർശിച്ച്‌ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കാർ പൂർണമായും തകർന്നു.

You may also like

error: Content is protected !!
Join Our WhatsApp Group