കന്നഡയില്‍ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ മാനേജരും ഉപഭോക്താവും തമ്മില്‍ രൂക്ഷമായ തർക്കം.ബാങ്കില്‍വെച്ച് ഇരുവരും തർക്കിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദക്ഷിണ ബംഗളൂരുവിലെ ചന്ദാപുര ബ്രാഞ്ചിലാണ് സംഘർഷമുണ്ടായത്. ഉപഭോക്താവിനോട് ഹിന്ദിയില്‍ സംസാരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.ഇത് കർണാടകയാണ് കന്നഡയില്‍ സംസാരിക്കണമെന്ന് ഉപഭോക്താവ് പറഞ്ഞു. ഇതിന് മറുപടിയായി നിങ്ങളല്ല എനിക്ക് ജോലി തന്നതെന്നായിരുന്നു ബാങ്ക് മാനേജരുടെ മറുപടി. ഇത് കർണാടകയാണെന്നായിരുന്നു ഇതിനോടുള്ള ഉപഭോക്താവിന്റെ പ്രതികരണം.
ഇത് ഇന്ത്യയാണെന്ന് അതിന് ബാങ്ക് മാനേജർ മറുപടിയും നല്കി.നിങ്ങള്‍ക്ക് വേണ്ടി കന്നഡയില്‍ സംസാരിക്കാൻ താൻ തയാറല്ലെന്നും ബാങ്ക് മാനേജർ വ്യക്തമാക്കി. ഒടുവില്‍ ഹിന്ദിയില്‍ മാത്രമേ സംസാരിക്കുവെന്ന് ഒരിക്കല്‍ കൂടി പറഞ്ഞാണ് ബാങ്ക് മാനേജർ സംഭാഷണം അവസാനിപ്പിച്ചത്. ആർ.ബി.ഐ നിയമം അനുസരിച്ച് പ്രാദേശിക ഭാഷയില്‍ സംസാരിക്കണമെന്നത് ഉള്‍പ്പടെ ഉപഭോക്താവ് ചൂണ്ടിക്കാട്ടിയെങ്കിലും ബാങ്ക് മാനേജർ വഴങ്ങിയില്ല.
ഇത് കർണാടകയാണ്’ എന്ന് ഉപഭോക്താവ് പറഞ്ഞപ്പോള്‍ ‘നിങ്ങളല്ല എനിക്ക് ജോലി തന്നത്’ എന്നായിരുന്നു എസ്ബിഐ മാനേജരുടെ മറുപടി. ‘ഇത് കർണാടകയാണ്, മാഡം’ എന്ന് കസ്റ്റമർ വീണ്ടും പറഞ്ഞപ്പോള്‍ ‘ഇത് ഇന്ത്യയാണ്’ എന്ന് മാനേജർ വീണ്ടും പറഞ്ഞു. ‘ആദ്യം കന്നഡ മാഡം’ എന്ന് കസ്റ്റമർ വീണ്ടും പറഞ്ഞപ്പോള്‍ ‘ഞാൻ നിങ്ങള്‍ക്കായി കന്നഡ സംസാരിക്കില്ല’ എന്നായിരുന്നു മാനേജറുടെ മറുപടി. അപ്പോള്‍ ‘നിങ്ങള്‍ ഒരിക്കലും കന്നഡയില്‍ സംസാരിക്കില്ലേ?’ എന്ന് കസ്റ്റമർ ആവർത്തിച്ചു ചോദിച്ചു. ‘
ഇല്ല ഞാൻ ഹിന്ദിയില്‍ സംസാരിക്കും’ എന്ന് മാനേജർ ശഠിച്ചു.’കന്നട, ഹിന്ദി’ എന്ന് ഇരുവരും ഏതാനും മിനിറ്റുകള്‍ ആവർത്തിച്ചുകൊണ്ടിരുന്നു. രണ്ട് പേരും അവരവരുടെ നിലപാടില്‍ ഉറച്ചുനിന്നു. ഓരോ സംസ്ഥാനത്തും അതത് ഭാഷ സംസാരിക്കണമെന്ന് ആർബിഐ നിയമമുണ്ടെന്ന് ഉപഭോക്താവ് മാനേജരെ ഓർമിപ്പിച്ചു.എന്നിട്ടും “ഞാൻ ഒരിക്കലും കന്നഡ സംസാരിക്കില്ല” എന്ന് ബാങ്ക് മാനേജർ ആവർത്തിച്ചു. “സൂപ്പർ, മാഡം, സൂപ്പർ” എന്ന് ഉപഭോക്താവ് പരിഹാസത്തോടെ മറുപടി പറഞ്ഞു. ഇരുവരുടെയും സംഭാഷണം സോഷ്യല്‍ മീഡിയയില്‍ എത്തി.
ഈ ബാങ്ക് മാനേജർക്കെതിരെ നടപടി വേണമെന്ന് വീഡിയോ ഷെയർ ചെയ്ത് നിരവധി പേർ അഭ്യർത്ഥിച്ചു.”ഇത് ചന്ദപുരയിലെ എസ്ബിഐ ബ്രാഞ്ചാണ്, നിങ്ങള്‍ എല്ലാവരും ഈ ബ്രാഞ്ചിനെ ഒരു പാഠം പഠിപ്പിക്കണം, നാമെല്ലാവരും ഐക്യപ്പെടണം” എന്നാണ് വീഡിയോ ഷെയർ ചെയ്ത് ഒരാള്‍ പറഞ്ഞത്. കന്നഡ അനുകൂല ഗ്രൂപ്പുകള്‍ ബാങ്കിലേക്ക് പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചു.