Home Featured ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം: മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം: മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

by admin

ബന്ദിപ്പൂരിലെ രാത്രികാല ഗതാഗത നിരോധനം നീക്കരുതെന്ന് ആവശ്യപ്പെട്ട് ചാമരാജനഗറിലെ ഭുവനേശ്വരി സർക്കിളില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു.സഞ്ജീവനി ട്രസ്റ്റിലെയും മറ്റ് പരിസ്ഥിതി സംഘടനകളിലെയും അംഗങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.രാത്രികാലത്ത് ഗതാഗതം അനുവദിക്കുന്നത് വന്യജീവികള്‍ക്ക് ഭീഷണിയാകുമെന്നും പരിസ്ഥിതിയെ നശിപ്പിക്കുമെന്നും അതിനാല്‍ രാത്രികാല ഗതാഗത നിരോധനം തുടരണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കർണാടക സർക്കാർ ഒരു ലോബിക്കും വഴങ്ങരുതെന്നും രാഷ്ട്രീയ നേട്ടത്തിനായി വന്യജീവികളെ അപകടത്തിലാക്കരുതെന്നും അവർ ആവശ്യപ്പെട്ടു. പ്രതിഷേധം കാരണം അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

തിരുപ്പതി ദര്‍ശനം മുടങ്ങി, ഇന്‍ഡിഗോ എയര്‍ലൈന്‍സ് 26000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കണക്ഷന്‍ ഫ്‌ളൈറ്റ് സമയം മാറ്റിയതിനാല്‍ തിരുപ്പതി ക്ഷേത്രദര്‍ശനം സാധിക്കാതെ വന്ന ഉപഭോക്താവിന് എയര്‍ലൈന്‍ കമ്ബനി നഷ്ടപരിഹാരമായി 26,000 രൂപ നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിധിച്ചു.ഇടപ്പള്ളി സ്വദേശിയായ അരവിന്ദ രാജയും കുടുംബവും 2018 ഏപ്രിലില്‍ തിരുപ്പതിക്ക് മേക്ക് മൈ ട്രിപ്പിലൂടെ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ യാത്രയുടെ തലേദിവസം, ബെംഗളൂരുവില്‍ നിന്നുള്ള കണക്ഷന്‍ ഫ്‌ളൈറ്റ് അപ്രതീക്ഷിതമായി സമയം മാറ്റിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങി.

ഇത് മൂലം, പരാതിക്കാരനും കുടുംബത്തിനും വലിയ തോതില്‍ മാനസിക, സാമ്ബത്തിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് കമ്മീഷനെ സമീപിച്ചത്.ഫ്‌ളൈറ്റ് മാറ്റം സംബന്ധിച്ച വിവരങ്ങള്‍ വിമാനക്കമ്ബനി യഥാസമയം അറിയിക്കാത്തതിനാല്‍ യാത്രാസൗകര്യങ്ങള്‍ നഷ്ടപ്പെട്ടതുമൂലം തിരുപ്പതി ദര്‍ശനം നടത്താനായില്ല. പരാതിക്കാരന്‍ അനുഭവിച്ച മാനസിക ബുദ്ധിമുട്ടിനും സാമ്ബത്തിക നഷ്ടത്തിനും പിന്നില്‍ എയര്‍ലൈന്‍സിന്റെ സേവനത്തിലെ ന്യൂനത വ്യക്തമാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി. എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.20,000 നഷ്ടപരിഹാരവും കോടതി ചെലവിനത്തില്‍ 6,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ എതിര്‍ കക്ഷികള്‍ക്ക് ഉത്തരവ് നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group