Home Featured രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ മരിച്ചു, അന്ത്യം കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ

രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ മരിച്ചു, അന്ത്യം കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ

by admin

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് വിട്ടയച്ച പ്രതികളിലൊരാളായ ശാന്തന്‍ സുതേന്ദിരരാജ മരിച്ചു. കരള്‍ രോഗത്തിനുള്ള ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

ബുധനാഴ്ച രാവിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതരായ ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തന്‍.പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലെത്താനും അവിടെ താമസിക്കാനും ശാന്തന്‍ നേരത്തെ ശ്രീലങ്കന്‍ പ്രസിഡന്റിനോട് സഹായം ആവശ്യപ്പെച്ചിരുന്നു. ശ്രീലങ്കയിലേക്ക് പോകാനുള്ള എക്സിറ്റ് പെര്‍മിറ്റ് കേന്ദ്രം നല്‍കിയിരുന്നു.

ജയില്‍ മോചിതനായ ശേഷം ട്രിച്ചിയിലെ സ്‌പെഷ്യല്‍ ക്യാംപിലായിരുന്നു ശാന്തന്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗം മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയില്‍ ചികിത്സാ സഹായം തേടിയെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group