ഫിലിം പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി നിർമാതാവും നടിയുമായ സാന്ദ്ര തോമസ്.നാമനിര്‍ദേശ പത്രിക ഇന്ന് നല്‍കും. നിർമാതാക്കളുടെ തുറിച്ചുനോട്ടം ഒഴിവാക്കാൻ പർദ ധരിച്ചാണ് സാന്ദ്ര എത്തിയത്.ഓഗസ്റ്റ് 14 നാണ് നിർമ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ്. നിലവില്‍ സംഘടനയുമായി ഇടഞ്ഞ് പുറത്താക്കപ്പെട്ട അംഗമായിരുന്നു സാന്ദ്ര. പിന്നീട് കോടതി ഉത്തരവിനെ തുടർന്നാണ് സാന്ദ്രയെ തിരികെ സംഘടനയിലെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നിലവിലെ ഭരണസമിതിയില്‍പ്പെട്ട പ്രമുഖര്‍ക്കെതിരായ നിയമ നടപടിക്ക് പിന്നാലെയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തീരുമാനം.
താന്‍ പ്രസിഡന്‍റായാല്‍ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്നും സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് മത്സരിക്കുന്നതെന്നും സാന്ദ്ര പറഞ്ഞു. സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട നടപടി പരാജയമായി പോയി. നിർമാതാക്കള്‍ താരങ്ങളുടെ മുമ്ബില്‍ മുട്ടുകുത്തി നില്‍ക്കേണ്ടവരല്ലെന്നും അവർ പറഞ്ഞു. അതേസമയം, സാന്ദ്ര തോമസ് സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചുവെന്നാരോപിച്ച് നിർമാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സാന്ദ്ര തോമസിനെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഈ കേസ് കോടതിയില്‍ നടക്കുകയാണ്.