ഏപ്രില്‍ 22 നാണ് കന്നഡ നടന്‍ സമ്ബത്ത് ജെ റാമിനെ (35) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.ഇതിനിടയിലാണ് സമ്ബത്തിന്റെ അടുത്ത സുഹൃത്തും നടനുമായ രാജേഷ് ധ്രുവിന്റെ വെളിപ്പെടുത്തല്‍.ഭാര്യയെ പേടിപ്പിക്കാനായിരുന്നു സമ്ബത്തിന്റെ ശ്രമമെന്നും ഇതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടതാണെന്നുമാണ് രാജേഷ് ധ്രുവിന്റെ വെളിപ്പെടുത്തല്‍.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് രാജേഷിന്റെ വെളിപ്പെടുത്തല്‍. ഭാര്യയെ പേടിപ്പിക്കാനുള്ള പ്രാങ്കില്‍ സമ്ബത്തിന് ജീവന്‍ നഷ്ടപ്പെട്ടതാണെന്നാണ് പറയുന്നത്.സമ്ബത്ത് മരണപ്പെടുന്നതിനു മുമ്ബ് അതേ രാത്രിയില്‍ ഭാര്യയുമായി ചെറിയ വഴക്കുണ്ടായിരുന്നു. ഇതിനു ശേഷം ഭാര്യയെ പേടിപ്പിക്കാന്‍ തൂങ്ങിമരിക്കുന്നതായി അഭിനയിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെടുകയായിരുന്നുവെന്നാണ് രാജേഷ് ധ്രുവ് പറയുന്നത്.സമ്ബത്തിന്റെ മരണത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ധ്രുവ് അഭ്യര്‍ത്ഥിച്ചു.
ഭാര്യ അഞ്ച് മാസം ഗര്‍ഭിണിയായിരിക്കേയാണ് സമ്ബത്തിന്റെ അപ്രതീക്ഷിതമായ വിയോഗം.അഗ്നിസാക്ഷി, ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ തുടങ്ങി നിരവധി ശ്രദ്ധേയ സീരിയലുകളിലൂടെ ശ്രദ്ധേയനാ നടനാണ് സമ്ബത്ത്. തൊഴിലില്ലായ്മയും മികച്ച അവസരങ്ങളുടെ നഷ്‌ടവും കാരണമാണ് താരം ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ബംഗളുരുവിൽ ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി. ബസിന് തീപിടിച്ചു
ബെംഗളൂരു∙ നഗരത്തിൽ സർവീസ് നടത്തുന്ന ക്വാഡ്രി സൈക്കിളുകൾക്ക് നിരക്ക് നിശ്ചയിച്ച് ഗതാഗതവകുപ്പ്. ആദ്യത്തെ 4 കിലോമീറ്ററിന് 60 രൂപയാണ് മിനിമം നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 16 രൂപ വീതം നൽകണം. 2019 മുതൽ നഗരത്തിൽ ബജാജ് ഓട്ടോ ക്യൂട്ട് ക്വാഡ്രി സൈക്കിളും ഊബറും ചേർന്ന് വെബ് ടാക്സി സർവീസ് നടത്തുന്നുണ്ടെങ്കിലും 4 വർഷത്തിന് ശേഷമാണ് ഗതാഗതവകുപ്പ് നിരക്ക് നിശ്ചയിച്ചത്.
ഓട്ടോറിക്ഷയുടെ നിരക്ക് തന്നെയാണ് ഊബർ ഈടാക്കിയിരുന്നത്. ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ക്വാഡ്രി സൈക്കിൾ ഓട്ടോറിക്ഷയ്ക്കും കാറിനും ഇടയിലുള്ള വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.