Home Featured സമസ്ത നൂറാംവാര്‍ഷികം; ഉദ്ഘാടന മഹാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു…

സമസ്ത നൂറാംവാര്‍ഷികം; ഉദ്ഘാടന മഹാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു…

by admin

ബംഗ്ലൂരു :2024 ജനുവരി 28 ന് ബംഗ്ലൂരുവില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന മഹാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ബംഗ്ലൂരു മടിവാള ഹോട്ടല്‍ സേവറിയില്‍ നടന്ന സമസ്ത യുടെയും പോഷക സംഘടനകളുടെയും നേതാക്കളും പ്രവര്‍ത്തകരും പൗര പ്രമുഖരും പങ്കെടുത്ത പ്രൌഢമായ കണ്‍വന്‍ഷനില്‍വെച്ചാണ് സ്വാഗത സംഘത്തിന് രൂപം നല്‍കിയത്.

സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാര്‍,സമസ്ത വൈസ് പ്രസിഡന്റ്‌റുമാരായ യു. എം. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, എം. കെ. മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, എം. പി. കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി. കെ. മൂസക്കുട്ടി ഹസ്‌റത്ത്, സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ താഖ അഹ്മദ് മൗലവി, സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബ്ദീന്‍ തങ്ങള്‍, ഡോ. എന്‍. എ. മുഹമ്മദ് എന്നിവര്‍ രക്ഷധികാരികളും എം. ടി. അബ്ദുള്ള മുസ്ലിയാര്‍ (ചെയര്‍മാന്‍), സയ്യിദ് സിദ്ധീഖ് തങ്ങള്‍ മടിവാള (വര്‍ക്കിങ് ചെയര്‍മാന്‍), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (ജനറല്‍ കണ്‍വീനര്‍), പി. എം. അബ്ദുല്‍ ലത്തീഫ് ഹാജി (വര്‍ക്കിങ് കണ്‍വീനര്‍), പി. പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് (ട്രഷറര്‍), കെ. ഉമര്‍ ഫൈസി മുക്കം, ബി. കെ. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ബം ബ്രാണ, ഉസ്മാന്‍ഫൈസി തൊടാര്‍, എം. എം. അബ്ദുള്ള ഫൈസി കൊടക്, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മു ഈനലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, യു. മുഹമ്മദ് ഷാഫി ഹാജി ചെമ്മാട്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എം. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കൊടക്, എ. കെ. അഷ്‌റഫ് ഹാജി, ടി. സി. സിറാജ്, എം. കെ. നൗഷാദ്, കെ. എച്ച്. ഫാരൂഖ്, പി. കെ. മുഹമ്മദ് ഹാജി (വൈസ് ചെയര്‍മാന്‍ ), കെ. മോയിന്‍കുട്ടി മാസ്റ്റര്‍ (കോ ഓഡിനേറ്റര്‍ ) മൊയ്തു നിസാമി, ഇസ്മായില്‍ ഹാജി ഇടച്ചേരി (അസി. കോ ഓഡിനേറ്റര്‍മാര്‍ ), അനീസ് കൗസരി, മുസ്തഫ ഹുദവി, അയ്യൂബ് ഹസനി, താഹിര്‍ മിസ്ബാഹി, അസ്‌ലം ഫൈസി, സലീം മിന്റ്, നാസര്‍ ഹാജി യഷ്വന്തപുരം, അന്‍വര്‍ ഹാജി കൂത്തു പറമ്പ്, വി. എം. ജമാല്‍, മുനീര്‍ എബ്ബാള്‍, സി. എച്ച്. അബൂബക്കര്‍, റഫീഖ് ഹുദവി കോലാര്‍, നാസര്‍ ബനശക്തി (കണ്‍വീനര്‍ )എന്നിവര്‍ ഭാരവാഹികളായും തെരഞ്ഞെടുത്തു.

സബ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍ മാരായി യഥാക്രമം ശംസുദ്ധീന്‍ സാറ്റലൈറ്റ്, മുനീര്‍ എബ്ബാള്‍ (സ്വീകരണം), റിയാസ് സി. എച്ച്, താഹിര്‍ മിസ്ബാഹി (പബ്ലിസിറ്റി ), എ. കെ. അഷ്‌റഫ് ഹാജി, സി. എച്ച്. അബുഹാജി (ഫിനാന്‍സ്), റഹീം ചാവശേരി, സാദിഖ് ബി. ടി. എം (സ്റ്റേജ്, ലൈറ്റ് &സൗണ്ട് ), വി. കെ. നാസര്‍ ഹാജി, ടി. സി. മുനീര്‍ (ഫുഡ് &അക്കമഡേഷന്‍), കെ. കെ. സലീം, സി. എച്ച്. ഷാജല്‍ (വളന്റിയര്‍), എന്‍. പി. അബ്ദുല്‍ ഗഫൂര്‍, സുബൈര്‍ കായക്കൊടി, കെ. ജുനൈദ് (വെല്‍ഫയര്‍ ), ശംസുദ്ധീന്‍ കൂടാളി , പി. എം. മുഹമ്മദ് മൗലവി (മീഡിയ), എം. സദഖത്തുള്ള, സാദിഖ് സുള്ള്യ( ഐ. ടി &സോഷ്യല്‍ മീഡിയ), അയ്യൂബ് ഹസനി, മുസ്തഫ കാലടി (സപ്ലിമെന്റ്), മുഹമ്മദ് മര്‍തള്ളി, വി. പി. സിയാദ് (ട്രാന്‍സ് പോര്‍ട്ട് &പാര്‍ക്കിങ്), അഡ്വ. ഇല്ല്യാസ്, ശംസുദ്ധീന്‍ സ്വദേശി (ലോ &ഓര്‍ഡര്‍ )എന്നിവരെയും തെരഞ്ഞെടുത്തു.

സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്ലിയാര്‍ അധ്യക്ഷനായി. സമസ്ത ട്രഷറര്‍ പി. പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് സ്വാഗതം പറഞ്ഞു. സമസ്ത കേന്ദ്ര മുശാ വറ മെമ്പര്‍ മാരായ ബി. കെ. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ബം ബ്രാണ, ഉസ്മാന്‍ ഫൈസി തൊടാര്‍, എം. എം. അബ്ദുള്ള മുസ്ലിയാര്‍ കൊടക്, പോഷക സംഘടന നേതാക്കളായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പല ക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞി ഹാജി മാന്നാര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഷെരീഫ് ഫൈസി കടബ, മൊയ്തു നിസാമി, എം. എച്ച്. മൊയ്തീന്‍ ഹാജി, സയ്യിദ് സിദ്ധീഖ് തങ്ങള്‍ പ്രസംഗിച്ചു. വര്‍ക്കിങ് കണ്‍വീനര്‍ പി. എം. അബ്ദുല്ലത്തീഫ് ഹാജി നന്ദിയും പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group