Home Featured ബെംഗളൂരുവിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ ‘സമസ്ത’

ബെംഗളൂരുവിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ ‘സമസ്ത’

by admin

ബെംഗളൂരു:സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ബെംഗളൂരു കേന്ദ്രീകരിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കാൻ പദ്ധതി. സമസ്ത നൂറാംവാർഷിക ഉദ്ഘാടനത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ നടന്ന കേന്ദ്ര മുശാവറ യോഗത്തിലാണ് തീരുമാനം. ഉദ്ഘാടനസമ്മേളനത്തിൽ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഇത് പ്രഖ്യാപിച്ചത്. നൂറാംവാർഷികത്തിന്റെ ഭാഗമായുള്ള ആറിനപദ്ധതികളിൽ ഒന്നാണിത്.

ആശയാദർശങ്ങൾ പ്രചരിപ്പിക്കാൻ ദേശീയ-അന്തർദേശീയതലത്തിൽ പുതിയപദ്ധതികൾ ആവിഷ്കരിക്കുക, സമസ്തയുടെ പ്രവർത്തനങ്ങൾ ദേശീയ അന്തർദേശീയതലങ്ങളിൽ ഏകോപിപ്പിക്കാൻ കോ-ഓർഡിനേഷൻ കമ്മിറ്റിക്ക് രൂപംനൽകുക, സമസ്തയുടെ നിലവിലുള്ള വിദ്യാഭ്യാസസംവിധാനങ്ങൾ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കുക, സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക, പ്രബോധനരംഗത്ത് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് മറ്റു പദ്ധതികൾ. സമസ്ത നാഷണൽ എജുക്കേഷൻ കൗൺസിലിന്റെ സനദ്‌ നാമ പ്രഖ്യാപനവും ഓഫ് കാംപസ് ലോഞ്ചിങ്ങും സമ്മേളനത്തിൽ നടന്നു. സമസ്ത നൂറാംവാർഷികസമ്മേളനം 2026 ഫെബ്രുവരി ആറ്്, ഏഴ്, എട്ട് തീയതികളിൽ നടത്തുമെന്നും പ്രഖ്യാപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group